Saturday, April 26, 2014

ആനക്കൊന്പ്;മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടി?

ആനക്കൊന്പ്;മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടി?


തിരുവനന്തപുരം: ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ സര്‍ക്കാര്‍ നിയമോപദേശം തേടിയത്രേ. മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടിയ്ക്ക് തടസമുണ്ടോയെന്നും ഇതിനായ് മുന്‍കൂര്‍ പ്രോസിനക്യൂഷന്‍ അനുമതി ആവശ്യമുണ്ടോയെന്നുമാണ് എജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടിയതെന്നാണ് സൂചന.

 2011 ജൂലൈ 22 നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. മോഹന്‍ലാലിന് അനക്കൊമ്പ് സൂക്ഷിയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ടാിരുന്നില്ല. മറ്റ് രണ്ട് വ്യക്തികളുടെ പേരിലുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.

കേസില്‍ നിയമോപദേശം ലഭിച്ചശേഷമാകും സര്‍ക്കാര്‍ കൂടുതല്‍ നടപടികളെടുക്കുക. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്ന് വനപരിസ്ഥിതി മന്ത്രിയായിരുന്നു കെബി ഗണേഷ് കുമാറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനെക്കൂടാതെ മമ്മൂട്ടിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

No comments:

Post a Comment