Wednesday, April 2, 2014

എ പടം പ്രദര്‍ശിപ്പിച്ചു, അമൃത ടിവിക്ക് താക്കീത്




എ പടം പ്രദര്‍ശിപ്പിച്ചു, അമൃത ടിവിക്ക് താക്കീത്

തിരുവനന്തപുരം: അമൃതാനന്ദമയിക്ക് പിന്നാലെ അമൃത ചാനലും വിവാദത്തില്‍. എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചതിന് ചാനലിന് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ താക്കീത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ച് ചാനല്‍ നടത്തിയ സംപ്രേക്ഷണം ഗുരുതരകുറ്റമാണെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയം ആലോചിച്ചിരുന്നതായും എന്നാല്‍ പിന്നീട് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ചാനലിന്റെ സംപ്രേക്ഷണം

തടയുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമൃതാനന്ദമയിക്കും മഠത്തിനും എതിരെ മുന്‍ ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വല്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

 ഇതോടെയാണ് അമൃതാനന്ദമയീ മഠം വിവാദങ്ങളില്‍ അകപ്പെടുന്നത്. ഇതിന് പിന്നാലെയാണ് അഡള്‍ട്ട് ചിത്രം പ്രദര്‍ശിപ്പിച്ചതിന് ചാനലിനെതിരെ വാര്‍ത്താ വിതരണ മന്ത്രാലയം താക്കീത് നല്‍കിയത്.



No comments:

Post a Comment