Wednesday, April 23, 2014

റാണിയും ആദിയും വിവാഹം കഴിക്കാനുള്ള കാരണം

റാണിയും ആദിയും വിവാഹം കഴിക്കാനുള്ള കാരണം

മുംബൈ: ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിയും സ്റ്റാര്‍ സംവിധായകന്‍ ആദിത്യ ചോപ്രയും തമ്മിലുള്ള അടുപ്പം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ഇവരെ പെട്ടെന്ന് കല്യാണം കഴിപ്പിക്കാനുള്ള കാരണം എന്താണെന്നറിയാമോ....?

ബോളിവുഡില്‍ ഇതു സംബന്ധിച്ച് കഥകള്‍ പലതും പരക്കുന്നുണ്ട്. ആദിത്യ ചോപ്രയുടെ ആദ്യ വിവാഹം വേര്‍പെടുത്താന്‍ കാലതാമസം എടുത്തുന്നു എന്നതാണ് അതില്‍ ഒന്ന്. റാണി മുഖര്‍ജിയുടെ അച്ഛന്റെ ഇമോഷണല്‍ ബ്ലാക്ക് മെയ്‌ലിങ് ആണെന്നും പറയുന്നു. രണ്ടാമത് പറഞ്ഞതിനാണ് സാധ്യതയെന്നും വാർത്തകളുണ്ട്.

 റാണി മുഖര്‍ജിയുടെ അച്ഛന്‍ രാം മുഖര്‍ജി പേസ് മേക്കര്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നയാളാണ്. ഇദ്ദേഹത്തിന് പെട്ടെന്ന് വയ്യാതായി. ആശുപത്രിയിലായി. മരിക്കുന്നതിന് മുമ്പ് തന്റെ മകളുടെ വിവാഹം നടന്നുകാണാന്‍ ആഗ്രഹമുണ്ടെന്ന് മുഖര്‍ജി ആദിത്യ ചോപ്രയോട് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഇതോടെ ആദിത്യ വാക്കുകൊടുക്കുകയും ചെയ്തുവത്രെ. ഏപ്രില്‍ 18 വെള്ളിയാഴ്ച രാതിയാണ് മുഖര്‍ജി കുടുംബവും ചോപ്ര കുടുംബവും കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിച്ചത്.

അങ്ങനെയെങ്കില്‍ ചടങ്ങുകള്‍ ഇറ്റലിയില്‍ വച്ച് നടത്താനും തീരുമാനിച്ചു. പ്രധാനപ്പെട്ട കുടുംബാംഗങ്ങളെല്ലാം ശനിയാഴ്ച തന്നെ ഇറ്റലിയിലേക്ക് വിമാനം കയറി. അന്ന് രാത്രി തന്നെ കരണ്‍ ജോഹറും ഇറ്റലിയിലേക്ക് പറന്നു. വരനും വധുവും വീട്ടുകാരും മാത്രം പോരല്ലോ കല്യാണത്തിന്. അതിനാല്‍ ഒരു പൂജാരിയേയും കൊണ്ടാണ് ഇവര്‍ പോയത്. അങ്ങനെ ബംഗാളി ആചാരപ്രകാരം ഇറ്റലിയില്‍ വച്ച് വിവാഹം നടന്നു.

No comments:

Post a Comment