Sunday, April 6, 2014

ഇന്നസെന്റിന് വേണ്ടി മോഹന്‍ലാലും ഇറങ്ങി

ഇന്നസെന്റിന് വേണ്ടി മോഹന്‍ലാലും ഇറങ്ങി


ചാലക്കുടി: മമ്മൂട്ടിയ്ക്ക് പിന്നാലെ ഇതാ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചാലക്കുടിയില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിനിറങ്ങി. മുരിങ്ങൂരില്‍ സംഘടിപ്പിച്ചപരിപാടിയിലാണ് മോഹന്‍ലാല്‍ ഇന്നസെന്റിന് വേണ്ടി വോട്ട് തേടിയത്. സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്നും അമ്മയുടെ പ്രസിഡന്റിനെ വിജയ്പ്പിക്കേണ്ടത് ആവശ്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കിഴക്കമ്പലം ചേലക്കാട് വച്ചായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്നസെന്റിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുത്തത്. വെറുത് വന്ന് മടങ്ങുകയായിരുന്നില്ല, ഇന്നസെന്റിനൊപ്പം പ്രചാരണ വാഹനത്തില്‍ കയറി അല്‍പദൂരം സഞ്ചരിക്കുകയും ചെയ്തു. വിലയേറിയ വോട്ടു നല്‍കി ഇന്നസെന്റിനെ വിജയ്പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നേരത്തെ ദേവന്‍, മധു, കവിയൂര്‍ പൊന്നമ്മ, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍ തുടങ്ങിയ താരങ്ങളും ഇന്നസെന്റിന് വേണ്ടി വെള്ളിത്തിരയില്‍ നിന്ന് ഇറങ്ങി വന്നിട്ടുണ്ട്. കൂടുതല്‍ താരങ്ങളെ ഇനിയും പ്രതീക്ഷിക്കാം.

No comments:

Post a Comment