Sunday, April 13, 2014

7thday malayalam movie review





പൃഥ്വി കൊള്ളാം, സെവന്‍ത്ത് ഡേ പോര...


പൃഥ്വിരാജിന്റെ ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍, സസ്‌പെന്‍സുകള്‍ സമ്മാനിക്കാതെ തന്നെ തീയറ്ററുകള്‍ കീഴടക്കുകയാണ്. ആദ്യദിവസം ഉന്തും തള്ളും സഹിച്ച് സിനിമ കണ്ടവര്‍ക്ക് ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന നിരാശ. പക്ഷേ തീയേറ്ററികളില്‍ തിരക്കിന് അല്‍പം പോലും കുറവില്ല


വിനു രാമചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചില പ്രശ്‌നങ്ങള്‍. അത് നരിടാന്‍ ഷാന്‍, സൈക്കിള്‍, ജെസ്സി, എബി എന്നീ കൂട്ടുകാരുമുണ്ട്. ഇവര്‍ക്കിടയില്‍ സംഭവിച്ചതെന്താണെന്ന് നമ്മളോട് പറഞ്ഞ് ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറായി ചമയുന്ന ഡേവിഡ് എബ്രഹാം എന്ന കഥാനായകന്‍(പൃഥ്വിരാജ്).


കണ്ട് പഴകുകയും മറന്നുതുടങ്ങുകയും ചെയ്ത ഒരു ചിരപരിചിത കഥ പുതിയ കുപ്പിയില്‍ അവതിരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്യാംധര്‍. കഥയെഴുതിയ അഖില്‍ പോളിന് ഇത്തിരി കൂടി ശ്രദ്ധ ചെലുത്താവുന്നതായിരുന്നു. പക്ഷേ, ഇത്തരമൊരു സിനിമയില്‍ പൃഥിരാജിന് എന്ത് കാര്യം എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്തായാലും തന്നെ ഏല്‍പിച്ച ജോലി സിനിമയിലെ കഥാപാത്രമെന്ന പോലെ തന്നെ പൃഥ്വി നന്നായി നിര്‍വ്വഹിച്ചിട്ടുണ്ട്.
ചിത്രത്തില്‍ മുഴുവന്‍ 'മഹീന്ദ്ര ഥാര്‍' ജീപ്പോടിച്ചു നടക്കുന്ന നായകന്‍... ജീപ്പിന്റെ പരസ്യത്തിലാണോ അഭിനയിക്കുന്നത് എന്ന് തോന്നിയാലും തെറ്റില്ല.

ഏത് പ്രശ്‌നങ്ങളുടേയും കാതല്‍ പ്രണയം, പണം ഇവയില്‍ ഒന്നായിരിക്കുമെന്ന സ്ഥിരം രസതന്ത്രം ഇവിടെയും ഉപയോഗിച്ചിരുന്നു. കാത് പൊട്ടിക്കുന്ന രീതിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തല സംഗീതം കൊണ്ട് എന്താണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്നും പിടികിട്ടാന്‍ പ്രയാസമാണ്.
പൃഥ്വിരാജിന് ചെയ്യാന്‍ മാത്രം കഴമ്പൊന്നും സെവന്‍ത് ഡേയില്‍ ഇല്ല. സുന്ദരനായ ആക്ഷന്‍ ഹീറോയെ സ്‌ക്രീനില്‍ കാണുന്നതിന്റെ ആവേശം മാത്രം ബാക്കി. ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം ഉറങ്ങിയ ഏഴാംനാള്‍ ഇതാണോ സംഭവിച്ചത്. മൂക്ക്ത്ത് വിരല്‍ വക്കുകയല്ലാതെ എന്ത് ചെയ്യും. വിനയ് ഫോര്‍ട്ടും, അനു മോഹനും, ജനനി അയ്യരും ഒക്കെ തങ്ങളുടെ റോളുകള്‍ മോശമാക്കാതെ സൂക്ഷിച്ചിട്ടുണ്ട്.


ഏറ്റവും വിചിത്രം ക്ലൈമാക്‌സാണ്. ഒരുകോടി എഴുപത്തഞ്ചുലക്ഷം രൂപ തിരിച്ചുപിടിക്കാന്‍, ഇത്രയൊക്കെ സാഹസങ്ങള്‍. എന്റമ്മോ....വല്ലാത്ത ത്രില്ലര്‍ തന്നെ!




No comments:

Post a Comment