Thursday, March 13, 2014

urvasi new latest malayalam movie

കോളേജ് ഗേളായി ഉര്‍വ്വശി

ഏത് കോളേജിലാ എന്ന്  ഉര്‍വ്വശിയെ കണ്ട് ഇനി ആരെങ്കിലും ചോദിച്ചാല്‍ അതിശയിക്കേണ്ട,  ഉര്‍വ്വശി കോളേജില്‍ പഠിക്കാന്‍ പോവുകയാണ്. ജി.മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉര്‍വ്വശിയുടെ പുതിയ വേഷം. അമ്മയും മകളും ഒരേ കോളേജില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കാതല്‍ സന്ധ്യയാണ് ഉര്‍വ്വശിയുടെ മകളായി പ്രത്യക്ഷപ്പെടുന്നത്. ബിജു വട്ടപ്പാറയാണ് തിരക്കഥ. അച്ചുവിന്റെ അമ്മ, മമ്മീ ആന്‍ഡ് മീ തുടങ്ങി ഉര്‍വ്വശിയുടെ അമ്മ-മകള്‍ കെമിസ്ട്രിയിലുള്ള സിനിമകള്‍ വിജയമായിരുന്നു. ഈ ഫോര്‍മുലയില്‍ വ്യത്യസ്തമായൊരു കഥയാണ് പുതിയ ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. എണ്‍പതുകളിലെ നടിമാരില്‍ ഇപ്പോഴും സിനിമയില്‍ സജീവമായ നടി കൂടിയാണ് ഉര്‍വ്വശി. തന്റെ പ്രായത്തിന് അനുയോജ്യമായ വേഷം അവതരിപ്പിക്കുന്നതു കൊണ്ട് തന്നെ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ടം കുറയാതെ കൊണ്ടുപോകാന്‍ ഉര്‍വ്വശിക്ക് സാധിക്കുന്നുണ്ട്.







No comments:

Post a Comment