സിദ്ദിക്ക്-ലാല്‍ വീണ്ടും ഒന്നിക്കുന്നു, തകര്‍പ്പന്‍ കോമഡി സിനിമ!
സിദ്ദിക്കും ലാലും പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അവര്‍ സിനിമകളിലൂടെ നല്‍കിയ ചിരി പ്രേക്ഷകമുഖങ്ങളില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. അവര്‍ മലയാള സിനിമയ്ക്ക് നല്‍കിയ അഞ്ചു സിനിമകള്‍ എക്കാലത്തെയും മികച്ച ചിരിച്ചിത്രങ്ങളാണ്.
സിദ്ദിക്കും ലാലും പിരിയുകയും പിന്നീട് ഇരുവരും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിക്കുകയും ചെയ്തു. ലാല്‍ ഇന്ന് നടനും നിര്‍മ്മാതാവും സംവിധായകനുമാണ്. സിദ്ദിക്കിന്‍റെ പെരുമ ബോളിവുഡ് വരെ എത്തിനില്‍ക്കുന്നു.
ഇരുവരും വീണ്ടും ഒന്നിച്ചാലോ? കാത്തിരിപ്പിന് അവസാനമാകുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വിജയകൂട്ടുകെട്ടായ സിദ്ദിക്ക്-ലാല്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. ഒരു തകര്‍പ്പന്‍ കോമഡി സിനിമ ഇവര്‍ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.
സ്വര്‍ഗചിത്ര നിര്‍മ്മാണ രംഗത്തേക്കു തിരിച്ചുവരുന്ന ഈ സിനിമയില്‍ മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അഭിനയിക്കും. കഥാചര്‍ച്ച നടക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്.
റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയാണ് സിദ്ദിക്ക്-ലാല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
No comments:
Post a Comment