കമലിന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകന്
എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം കമലും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുകയാണ്. ആമേന്എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ പി എസ് റഫീക്കാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
2006 ല്‍ പുറത്തിറങ്ങിയ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും കമലും അവസാനം ഒന്നിച്ചത്. പി എസ് റഫീക്കെന്ന മിടുക്കനായ തിരക്കഥാകൃത്തിനൊപ്പം ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രമെത്തുന്പോള് ആരാധകര്‍ക്ക് ഇരട്ടി സന്തോഷം.
മമ്മൂട്ടിയ്ക്ക് പറ്റിയ തിരക്കഥ ഒത്തുവന്നത് ഇപ്പോഴാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു വലിയ ഇടവേള ഇടയ്ക്കുണ്ടായതെന്നു കമല്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തിലെ മറ്റു താരനിര്‍ണയം നടന്നു വരുന്നതേയുള്ളു. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.

No comments:
Post a Comment