Wednesday, March 12, 2014

law point new latest malayalam movie



കുഞ്ചാക്കോ ബോബന്‍ 16 നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്കെടുത്തു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു!


 വെള്ളിത്തിരയില്‍ ഇപ്പോള്‍ മോശമില്ലാത്ത നിലയിലാണല്ലോ കുഞ്ചാക്കോ ബോബന്‍. മറ്റു നായകന്മാരെ പോലെ അധികം ഗോസിപ്പുകളിലോ വിവാദങ്ങളിലോ പെട്ടിട്ടുമില്ല. പിന്നെ എന്തിനാണ് കുഞ്ചാക്കോ ബോബന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നല്ലേ ചിന്തിക്കുന്നത്. കഥ മുഴുവന്‍ വായിക്കാതെ ഞെട്ടാന്‍ വരട്ടെ. കുഞ്ചാക്കോ ബോബന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പുതിയ ചിത്രമായ ലോ പോയിന്റിലാണ്. നായക നടന്‍ പതിനാറ് നില കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടുന്നതും ആത്മഹത്യ ചെയ്യുന്നതൊന്നും സിനിമയില് അത്ര അത്ഭുതമല്ല. കാരണം എല്ലാം ഡ്യൂപ്പിനെ വച്ച് ചെയ്യുന്നതല്ലേ എന്നായിരിക്കും.


 എന്നാല്‍ അല്ല. ടെക്‌നീഷ്യസിനെ മുഴുന്‍ ഞെട്ടിച്ച് ഒരു ഡ്യൂപ്പിനെയും വയ്ക്കാതെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രത്തില്‍ ഈ രംഗം ചെയ്തത്. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് ശേഷം നമിത പ്രമോദും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ചാക്കോച്ചനെത്തുന്നത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബന്‍ ഒരു അഭിഭാഷകനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. സത്യന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. തന്റെ ജോലി പൂര്‍ണ ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന വക്കീലാണ് സത്യന്‍.


 യാദൃശ്ചികമായി മായയെ പരിചയപ്പെടുന്നതിലൂടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയ്ക്കാധാരം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും നമിത പ്രമോദിനെയും കൂടാതെ പ്രതാപ് പോത്തന്‍, ബാലചന്ദ്ര മേനോന്‍, നെടുമുടി വേണു, ശേഖര്‍ മേനോന്‍, ടിനി ടോം, ജോയ് മാത്യു, ശ്രനാഥ് ഭാസി, സുനില്‍ സുഖദ, പ്രവീണ, കെപിഎസി ലളിത, ശാരി തുടങ്ങിയ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്. നവാഗതനായ ദേവദാസാണ് തിരക്കഥയെഴുതുന്നത്. ഡേവിഡ് കച്ചപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തില്‍ റഫീഖ് അഹമമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു.

















No comments:

Post a Comment