Thursday, March 13, 2014

drishyam malayalam movie story





ജോര്‍ജുകുട്ടി മതം മാറി

കന്നഡയില്‍ ചെന്നപ്പോള്‍ജോര്‍ജുകുട്ടി മതം മാറി. മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് ഹിറ്റായ ദൃശ്യത്തിന്‍റെ കന്നഡ റീമേയ്ക്കില്‍ നായകന്‍ ഹിന്ദു ആയിരിക്കും. ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ നിന്ന് ഹിന്ദു കുടുംബത്തിലെ കഥയായി സിനിമയില്‍ മാറ്റമുണ്ടാകും.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്യത്യന്‍ കഥാപാത്രമായ ജോര്‍ജുകുട്ടിയായി എത്തുന്നത രവിചന്ദ്രനാണ്. നവ്യ നായരാണ് മീനയുടെ വേഷത്തിലെത്തുക. സിദ്ദിഖിന്‌റെ റോളില്‍ തമിഴ് നടന്‍ പ്രഭുവും അഭിനയിക്കുന്പോള്‍ ആശ ശരത്ത് തന്നെയാണ് ആ വേഷം കന്നഡയിലും ചെയ്‌യുന്നത്.

പ്രശസ്ത സംവിധായകന്‍ പി.വാസുവാണ് സംവിധായകന്‍. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിങ് കൂര്‍ഗില്‍ ആരംഭിച്ചു. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മലയാളത്തില്‍ സിനിമ നിര്‍മ്മിച്ചിട്ടുള്ള മുകേഷ് ആര്‍ മെഹത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.











No comments:

Post a Comment