Saturday, March 15, 2014

അബ്ദുള്ളക്കുട്ടിയുടെ ആരോപണം മമ്മൂട്ടിക്ക് നേരെയും

അബ്ദുള്ളക്കുട്ടിയുടെ ആരോപണം മമ്മൂട്ടിക്ക് നേരെയും

കണ്ണൂര്‍: കൈരളി ടി വിയും ചെയര്‍മാന്‍ മമ്മൂട്ടിയും തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നു എന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയുടെ ആരോപണം. കേസ് കൊടുക്കുകയാണെങ്കില്‍ ഇവര്‍ക്കെതിരെയാണ് ആദ്യം കേസ് കൊടുക്കേണ്ടത്.

നട്ടാല്‍ നുണക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന ഇവരെ കഴിഞ്ഞേയുള്ളൂ സരിത നായര്‍ തന്നോട് ചെയ്ത ദ്രോഹം - ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. കൈരളിയും ദേശാഭിമാനിയും എന്ന മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അറുപത് തവണ ഇവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു. പൊന്മുടി വിവാദത്തിലും ജസീറ പ്രശ്‌നത്തിലും ഇവര്‍ എന്നെ ദ്രോഹിച്ചു.




വ്യാജ ശബ്ദരേഖയുണ്ടാക്കിയാണ് ജസീറ കേസില്‍ ഇവര്‍ തന്റെ പേരില്‍ പ്രചരിപ്പിച്ചത്. അബ്ദുളളക്കുട്ടിയുടെ ആരോപണങ്ങളോട് കൈരളി ടി വി പ്രതികരിച്ചിട്ടില്ല. ഒരാളോടും ചെയ്യാന്‍ പാടില്ലാത്ത ദ്രോഹമാണ് സരിത തന്നോട് ചെയ്യുന്നത്. സരിതയുടെ ആരോപണങ്ങള്‍ തന്നെ മാത്രമല്ല തന്റെ കുടുംബത്തെയും തകര്‍ത്തു. തന്റെ മക്കള്‍ സ്‌കൂളില്‍ പോകാന്‍ പോലും മടിക്കുന്ന അവസ്ഥയാണ്.

സരിതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ഉടനെ പുറത്തുവിടുമെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി എ പി അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതയുടെ പരാതി. സരിതയുടെ പരായെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തിരുന്നു. യു ഡി എഫിലും അബ്ദുള്ളക്കുട്ടി ഒറ്റപ്പെട്ട നിലയിലാണ്. അബ്ദുളളക്കുട്ടിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് രമേശ് ചെന്നിത്തലയും ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment