ശോഭന വീണ്ടും മലയാളത്തില്‍
അഭിനയം കുറച്ചുകൊണ്ട് നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മലയാളികളുടെ പ്രിയനടി ശോഭന വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്റെ തിരയിലെ പ്രധാനവേഷം ചെയ്ത ശോഭന അടുത്തതായി അഭിനയിക്കുന്ന ചിത്രമാണ് പാവാട.
മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന പാവാടയില്‍ തികഞ്ഞ മദ്യപന്മാരായി പൃഥ്വിരാജും ബിജു മേനോനും അഭിനയിക്കുന്നു. ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍, 1983 തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ മാര്‍ത്താണ്ഡനാണ്.
ശോഭനയുടെ കഥാപാത്രമാണ് ചിത്രത്തിന്റെ കഥാഗതി നിര്‍ണയിക്കുന്നത്. താരനിര്‍ണയം പുരോഗമിക്കുന്നു

No comments:
Post a Comment