Sunday, March 2, 2014

കനത്ത മഴയും കാറ്റും: ബ്രസീലിലെ ലോകകപ്പ് സ്‌റ്റേഡിയം ഭാഗികമായി തകര്‍ന്നു





ബെലോ ഹൊറിസോണ്‍ടെ (ബ്രസീല്‍)• കനത്ത മഴയിലും കാറ്റിലും ബ്രസീലിലെ മിനെറോ ലോകകപ്പ് സ്‌റ്റേഡിയം ഭാഗികമായി തകര്‍ന്നു. പ്രാദേശിക ടീമുകളായ ക്രുസെയ്‌റോയും മിനാസ് ഫുഡ്‌ബോളും തമ്മിലുള്ള മത്സരത്തിന് മിനിറ്റുകള്‍ക്കു മുന്‍പാണ് സ്‌റ്റേഡിയം തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 300 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ച് സ്‌റ്റേഡിയം നവീകരിച്ചിട്ട് അധികമായില്ല. ഇത്തവണത്തെ ലോകകപ്പില്‍ ആറ് മത്സരങ്ങളാണ് ഇവിടെ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ബ്രസീലിലെ 12 ലോകകപ്പ് സ്‌റ്റേഡിയങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment