Wednesday, March 19, 2014

‘നേഹ’യുടെ പ്രദര്‍ശനം ഖത്തര്‍, ബഹ്‌റൈന്‍, യ.എ.ഇ എന്നിവിടങ്ങളില്‍ നിരോധിച്ചു

‘നേഹ’യുടെ പ്രദര്‍ശനം ഖത്തര്‍, ബഹ്‌റൈന്‍, യ.എ.ഇ എന്നിവിടങ്ങളില്‍ നിരോധിച്ചു 

കയ്‌റോ: ഹോളിവുഡ് ചിത്രം ‘നേഹ’യുടെ പ്രദര്‍ശനം ഖത്തര്‍, ബഹ്‌റൈന്‍, യ.എ.ഇ എന്നിവിടങ്ങളില്‍ നിരോധിച്ചു. മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് നിരോധനം. ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത് എന്നിവിടങ്ങളിലും ചിത്രത്തിന് നിരോധന ഭീഷണിയുണ്ട്.

ഓസ്‌കര്‍ ജേതാവ് റസല്‍ ക്രോ, ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 763 കോടിയാണ്. മാര്‍ച്ച് 28നാണ് ചിത്രം അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ബൈബിളിനെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പലതും ഇസ്‌ലാം വിശ്വാസത്തിനെതിരാണെന്നാണ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ നിലപാട്.

No comments:

Post a Comment