Friday, March 28, 2014

തീര്‍ന്നില്ല; പിസ്ത ഇനിയും വരും




തീര്‍ന്നില്ല; പിസ്ത ഇനിയും വരും

മലയാളികളുടെ പ്രിയപ്പെട്ട അന്പിളിചേ്ചട്ടന്‍ പാടി തകര്‍ത്ത പിസ്താ സോമാരി ജമാകിറായ വീണ്ടും പുനര്‍ജനിച്ചപ്പോള്‍ മലയാളികള്‍ക്ക് അത് സ്വീകരിക്കാന്‍ ഒട്ടും തന്നെ മടിയുണ്ടായില്ല. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം ചിത്രത്തിലൂടെയാണ് ജഗതിയുടെ പിസ്താ പാട്ട് വീണ്ടും ഹിറ്റായത്. ശബരീഷ് വര്‍മ എന്ന ഗായകന്‍ പാട്ടിന്‍റെ ഭാവം ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അതു പാടിത്തകര്‍ക്കുകയും ചെയ്തു.

പിസ്ത പോലെ തന്നെ മലയാളികള്‍ സ്വീകരിച്ച മറ്റൊരു ഗാനവുമായി ഇവര്‍ വീണ്ടും എത്തുകയാണ്. അല്‍ഫോന്‍സ് പുത്രന്‍റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലാണ് പുതിയ പാട്ട് അണിയറയില്‍ ഒരുങ്ങുന്നത്. ഷബരീഷ് തന്നെയാണ് ഈ പാട്ടും പാടുന്നത്. പാട്ട് ഏതാണെന്നുള്ള കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ഓര്‍മയില്‍ എന്നും തങ്ങിനില്‍ക്കുന്ന പ്രേമഗാനമാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പാടുക മാത്രമല്ലാതെ ശബരീഷ് ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്‌യുന്നുണ്ട്. നായകന്‍ നിവിന്‍ പോളിയുടെ സുഹൃത്തിന്‍റെ വേഷമാണ് ശബരീഷിന്.





No comments:

Post a Comment