Monday, February 24, 2014

manju warrier in bollywwod movie




സിനിമയില്‍ മഞ്ജു വാര്യരുടെ രണ്ടാമൂഴം എങ്ങിനെയിരിക്കുമെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മഞ്ജുവിന്റെ ആരാധകരെല്ലാം രണ്ടാവരവിലും മഞ്ജു വന്‍വിജയം കൊയ്യുമെന്ന് പറയുമ്പോള്‍ ചിലര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പുതുമുഖ യുവനടിമാര്‍ ഇത്രയധികമുള്ളപ്പോള്‍ ഇനിയും മഞ്ജുവിന് സാധ്യതയുണ്ടോയെന്നതാണ് പലരുടെയും സംശയം. എന്നാല്‍ 13 വര്‍ഷത്തെ ഇടവേള മഞ്ജുവിലെ പ്രതിഭയ്ക്ക് ഒരു മങ്ങലുമേല്‍പ്പിച്ചിട്ടില്ലെന്നതാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.


ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സെറ്റിലാണ് മഞ്ജുവിപ്പോള്‍. മലയാളത്തിനുപിന്നാലെ രണ്ടാംവരവില്‍ മഞ്ജുവിന് ബോളിവുഡിലും അവസരം ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പത്മരാജന്‍ ചിത്രമായ കൂടെവിടെ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നതാണ്. പുതിയ വിവരമനുസരിച്ച് കൂടെവിടെ റീമേക്കില്‍ മഞ്ജു വാര്യരും ഉണ്ടാകും.

മലയാളചിത്രത്തില്‍ സുഹാസിനി ചെയ്ക വേഷമായിരിക്കും ഹിന്ദി റീമേക്കില്‍ മഞ്ജു ചെയ്യുകയെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം പൃഥ്വിരാജാണ് ചെയ്യുന്നതെന്ന് തീരുമാനമായിട്ടുണ്ട്.


ഏറെക്കാലം പ്രമുഖസംവിധായകന്‍ മണിരത്‌നത്തിനൊപ്പം സഹസംവിധായികയായി ജോലിചെയ്തിട്ടുള്ള വി പ്രിയയാണ് കൂടെവിടെ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നത്. ബിജോയ് നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിവരങ്ങള്‍ സത്യമാണെങ്കില്‍ മഞ്ജുവിന്റെ ആദ്യ ബോളിവുഡ് ചിത്രമായി കൂടെവിടെ റീമേക്ക് മാറും.





No comments:

Post a Comment