Sunday, February 9, 2014

രഞ്ജിനിയ്ക്ക് ഇരിയ്ക്കുന്നേടത്ത് പണമെത്തിക്കണം!




വിവാദങ്ങളുടെ തോഴിയാണ് രഞ്ജിനി ഹരിദാസ്. ചാനല്‍ അവതാരകയായി രംഗത്തെത്തി നടിയായി ഉയര്‍ന്ന രഞ്ജിനിയുമായി ബന്ധപ്പെട്ട് പലതരം വിവാദങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനി അഭിനയിച്ച ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന്റെ സംവിധായകരും ഗുരുതരമായ ആരോപണങ്ങളുമായി രഞ്ജിനിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റ ഒരുത്തിയും ശരിയല്ലെന്ന ചിത്രം രഞ്ജിനിയുടെ രണ്ടാമത്തെ ചിത്രമാണ്, കഴിഞ്ഞ ദിവസം ഈ ചിത്രത്തിന് കഴിഞ്ഞ ദിവസം കോടതി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിയ്‌ക്കെതിരെ ആരോപണങ്ങളുമായി സംവിധായകരായ ശ്യാം, പ്രവീണ്‍ എന്നിവര്‍ രംഗത്തെത്തിയത്.



ഒരു ഓണ്‌ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകര്‍ രഞ്ജിനിയ്‌ക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്. ഇരിക്കുന്ന സ്ഥലത്ത് പ്രതിഫലം എത്തിച്ചില്ലെങ്കില്‍ രഞ്ജിനി അഭിനയിക്കില്ലെന്നും ലൊക്കേഷനില്‍ എന്നും വൈകിയെത്തി തലവേദന സൃഷ്ടിച്ചെന്നുമാണ് സംവിധായകര്‍ പറയുന്നത്. 2013 ഫെബ്രുവരിയില്‍ റിലീസ് ചെയ്യേണ്ട ചിത്രം ഇത്രയും വൈകിയത് രഞ്ജിനി സഹകരിക്കാത്തതുകൊണ്ടാണ്. ഷൂട്ടിങ് ഇല്ലാത്ത ദിവസം നോക്കി അണിയറക്കാരെ ആരെയും അറിയിക്കാതെ രഞ്ജിനി സുരേഷ് ഗോപിയ്‌ക്കൊപ്പം അമേരിക്കയില്‍ പോയി. ഞങ്ങള്‍ക്കു ചന്ന ഡേറ്റില്‍ കുറേദിവസങ്ങള്‍ കളഞ്ഞുകൊണ്ടായിരുന്നു രഞ്ജിനി അമേരിക്കയ്ക്ക് പറന്നത്- സംവിധായകര്‍ പറയുന്നു.



അവരുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ 6 ദിവസംകൂടി വേണമെന്നിരിക്കേയായിരുന്നു യാത്ര. പിന്നെ അവര്‍ മടങ്ങിയെത്തിയത് 3മാസം കഴിഞ്ഞാണ്. അന്ന് സെറ്റില്‍ വരാതിരുന്നപ്പോള്‍ അവരെ വീട്ടില്‍ ചെന്ന് കണ്ടു. അപ്പോള്‍ പറഞ്ഞത് തരാനുള്ള ബാക്കി തുക വീട്ടിലെത്തിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കൂ എന്നാണ്. പിന്നീട് നിര്‍മ്മാതാവ് പണം വീട്ടിലെത്തിച്ചശേഷമാണ് ചിത്രത്തിന്റെ ബാക്കി ചിത്രീകരണം പ്ലാന്‍ ചെയ്തത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ തലേദവിസം തനിയ്ക്ക് അടുത്തദിവസം വരാനൊക്കില്ലെന്ന് അവര്‍ അറിയിച്ചു- ശ്യാമും പ്രവീണും പറയുന്നു.


ചാനലുകളിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന ഉറപ്പില്‍മേല്‍ വന്‍ തുക വാങ്ങിയാണ് രഞ്ജിനി ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും ചിത്രം വൈകിയതോടെ ചാനലുകാര്‍ പിന്മാറിയെന്നും സംവിധായകര്‍ പറയുന്നു.


പിന്നീട് തനിക്ക് പരിചയമുള്ള ഒരു ചാനലില്‍ നിന്നും സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന് പറഞ്ഞു അഞ്ചുലക്ഷം രൂപ കൂടി രഞ്ജിനി നിര്‍മ്മതാവില്‍ നിന്നും വാങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും രഞ്ജിനിയ്‌ക്കെതിരെ പരാതി നല്‍കാത്തത് അവര്‍ ഒരു ചലച്ചിത്രസംഘടനയിലും അംഗമല്ലാത്തതുകൊണ്ടാണെന്നും സംവിധായകര്‍ പറയുന്നു.



No comments:

Post a Comment