Sunday, February 16, 2014

സഹകരിക്കാതിരുന്നത് പ്രതിഫലം തരാത്തതിനാല്‍: രഞ്ജിനി






ഒറ്റ ഒരുത്തിയും ശരിയല്ല' എന്ന ചിത്രം താന്‍ കാരണം പ്രതിസന്ധിയിലായെന്ന സംവിധായകന്‍ ശ്യാംപ്രവീണിന്റെ ആരോപണത്തിനെതിരെ രഞ്ജിനി ഹരിദാസ് രംഗത്ത്. രഞ്ജിനി അഭിനയിക്കണമെങ്കില്‍ ഇരിക്കുന്നേടത്ത് പണമെത്തിക്കണമെന്ന സംവിധായകന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിനി പറയുന്നു. അഭിനയിച്ചതിന് പ്രതിഫലം തരാതിരുന്നതുകൊണ്ടാണ് താന്‍ ചിത്രം ഉപേക്ഷിച്ചതെന്നും രഞ്ജിനി പറയുന്നു. ഞാന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മൂന്നുമാസം വിദേശത്തുപോയി താമസിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.


എന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും ഞാന്‍ എത്രനാളാണ് വിദേശത്ത് നിന്നത് എന്ന് മനസിലാകും. പക്ഷേ വിദേശത്തുനിന്നും തിരിച്ചെത്തിയശേഷം ഞാന്‍ സെറ്റിലെത്തിയിട്ടില്ലെന്നകാര്യം സത്യമാണ്. ഞാന്‍ എന്റെ ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പോയത്. പക്ഷേ അതിന്റെ പ്രതിഫലം അണിയറക്കാര്‍ എനിയ്ക്ക് തന്നിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി അവരെന്നെ വിളിച്ചില്ല. ഞാന്‍ തന്നെ എന്റെ റോളിന് ഡബ്ബ് ചെയ്യുമായിരുന്നു പക്ഷേ ഡബ്ബിന് നടന്നതൊന്നും ഞാനറിഞ്ഞിരുന്നില്ല. അവര്‍ അത് മറ്റാരെയെങ്കിലും വച്ച് ഡബ്ബ് ചെയ്യിച്ചുകാണും- രഞ്ജിനി പറയുന്നു.


സെറ്റില്‍ വച്ച് ഞാന്‍ പലകാര്യങ്ങളും ചെയ്തുവെന്ന സംവിധായകന്റെ ആരോപണം തെറ്റാണ്. എന്റെകൂടെ അഭിനയിച്ച ആരോടു ചോദിച്ചാലും ഞാന്‍ പ്രൊഫഷണലായിത്തന്നെയാണ് കാര്യങ്ങള്‍ എടുക്കുന്നതെന്ന് മാത്രമേ പറയുകയുള്ളു. പൊന്‍മുടിയിലെ ലൊക്കേഷനില്‍ വച്ച് ഞാന്‍ സഹകരിക്കാതെ തിരിച്ചുപോയിരുന്നു.


അതിന്റെ കാരണം പ്രതിഫലം തരാതിരുന്നതാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും ചെയ്ത ജോലിയ്ക്കുള്ള കൂലി തരാന്‍ അവര്‍ തയ്യാറായില്ല. വാഗ്ദാനം ചെയ്ത പ്രതിഫലത്തുകയുടെ 30ശതമാനം മാത്രമാണ് അവരെനിയ്ക്ക് തന്നത്- രഞ്ജിനി ആരോപിച്ചു. പക്ഷേ പ്രതിഫലം മുഴുവന്‍ തന്നില്ലെങ്കിലും ആ ചിത്രം ചെയ്തതില്‍ എനിയ്ക്ക് നഷ്ടബോധമില്ല കാരണം ഇതിന്റെ സിനിമാറ്റോഗ്രാഫര്‍ കഴിവുറ്റയാളാണ്. പക്ഷേ മറ്റുള്ളവര്‍ ചിത്രം വൈകിക്കുന്നതിനായി എന്തെങ്കിലും കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ്- രഞ്ജിനി അഭിപ്രായപ്പെട്ടു.













No comments:

Post a Comment