Thursday, February 13, 2014

ഞാന്‍ പ്രണയത്തില്‍, വിവാഹം 2014 ല്‍'; ഭാവന




എന്റെ മനസില്‍ ഒരാളുണ്ട് ഈ വര്‍ഷം തന്നെ ഞാനയാളെ വിവാഹം ചെയ്യും''. പറയുന്നത് മറ്റാരുമല്ല മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ഭവനയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. തന്റെ കഴിഞ്ഞ കാലത്തെപ്പറ്റിയും തന്നെക്കുറിച്ചും നന്നായി അറിയാവുന്ന ഒരാളാണ് തന്റെ മനസിലുള്ളയാളെന്നും ഭാവന പറഞ്ഞു.

ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇയാള്‍ തന്നെയാണെന്നും ഭാവന. സിനിമാക്കാരനായ ഒരാളാണ് ഭാവനയുടെ കാമുകന്‍. കാമുകന്റെ പേര് പറഞ്ഞില്ലെങ്കിലും ഏറെക്കുറെ സൂചനകള്‍ ഭാവന നല്‍കി കഴിഞ്ഞു. ഭാവനയുടെ വരന്‍ ആരാണെന്ന് അറിയേണ്ടേ

ഞാന്‍ പ്രണയത്തിലാണ്

സിനിമാ രംഗത്തുള്ള ഒരാളുമായി താന്‍ പ്രണയത്തിലാണെന്ന് ഭാവന. തന്നെ നന്നായി അറിയാവുന്ന ഇയാളെ 2014 ല്‍ തന്നെ വിവാഹം കഴിയ്ക്കുമെന്നും ഭവന

രണ്ട് വര്‍ഷമായ പരിചയം

രണ്ട് വര്‍ഷമായി ഭാവന പ്രണയത്തിലാണ്

വിവാഹം

ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനാണ് ആഗ്രഹമെന്നും ഭാവന

സിസിഎല്‍ പ്രണയം

സിനിമാക്കാരുടെ ക്രിക്കന്റിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഭവനയുടെ കാമുകന്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീം അംഗം തന്നെയാണോ

രാജീവ് പിള്ള

ഭാവനയും രാജീവ് പിള്ളയും ഇഷ്ടത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. സിസിഎല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്ടനാണ് രാജീവ് പിള്ള. ഭാവന ബ്രാന്‍ഡ് അംബാസിഡറും

ഭാവനയുടെ പ്രാര്‍ത്ഥന

ഭാവനയുടെ കാമുകന്‍ കേരള സ്‌ട്രൈക്കേഴ്‌സില്‍ തന്നെയാണോ. ടീം ജയിക്കുന്നതിന് വേണ്ടി മാത്രമാണോ ഭാവന മത്സരത്തിലുടനീളം പ്രാര്‍ത്ഥിയ്ക്കുന്നത് അതോ തന്റെ പ്രിയപ്പെട്ട ആര്‍ക്കെങ്കിലും വേണ്ടിയാണോ

നമ്മള്‍

കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് തൃശ്ശൂരുകാരിയായ കാര്‍ത്തിക മേനോന്‍ വെള്ളിത്തിരയിലെത്തുന്നത്























No comments:

Post a Comment