Monday, February 24, 2014

വെറും 1500 രൂപക്ക് സ്മാര്‍ട്ട്ഫോണുമായി മോസില്ല




ഓപ്പണ്‍ സോഴ്‍സ് വിപ്ലവം ഇന്റര്‍നെറ്റ് ലോകത്ത് അലയടിപ്പിച്ച മോസില്ല, സാധാരണക്കാരെ ലക്ഷ്യംവച്ച് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. അവികിസിത രാഷ്ട്രങ്ങളിലെ സാധാരണക്കാരായ മൊബൈല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ വില വെറും 25 ഡോളര്‍ (1500 രൂപ). മോസില്ല ഫൗണ്ടേഷനാണ് പാവപ്പെട്ടവരുടെ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമുള്ള സംവിധാനം ഫോണിലുണ്ടാകും.


സ്‌പെയിനിലെ ബാഴ്‌സലോണയില്‍ തുടങ്ങിയ 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസി'ലാണ്, ഫയര്‍ഫോക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണ്‍ മോസില്ല അവതരിപ്പിച്ചത്. വിലകുറഞ്ഞ ഫീച്ചര്‍ഫോണുകള്‍ വാങ്ങുന്നവരെ '25 ഡോളര്‍ സ്മാര്‍ട്ട്‌ഫോണ്‍ ' ആകര്‍ഷിക്കുമെന്ന് മോസില്ല പ്രതീക്ഷിക്കുന്നു. ഫോണ്‍ വിളിക്കാനും എസ്.എം.എസ് അയയ്ക്കാനും മാത്രം കഴിയുന്ന അടിസ്ഥാന സീരീസിലുള്ള മൊബൈല്‍ ഫോണുകളുടെ വിലയില്‍ സ്മാര്‍ട്ട്ഫോണ്‍ എന്നതായിരിക്കും മോസില്ല ഫോണിന്റെ ആകര്‍ഷണീയത. ചെലവ് കുറഞ്ഞ മൊബൈല്‍ ചിപ്പുകള്‍ നിര്‍മിക്കുന്ന ചൈനയിലെ 'സ്‌പ്രെഡ്ട്രം' കമ്പനിയുമായി സഹകരിച്ചാണ്, മോസില്ല ഫോണ്‍ പുറത്തിറക്കുക. അതേസമയം, എത്ര കാലയളവിനുള്ളില്‍ ഫോണ്‍ വിപണിയിലെത്തുമെന്ന് മോസില്ല വ്യക്തമാക്കിയിട്ടില്ല.

മോസില്ല ഫോണിന്റെ പ്രത്യേകതകള്‍

256 എം.പി -1 ജി.ബി റാം

4.5 സ്ക്രീനില്‍ 854×480 പിക്സല്‍

5 മെഗാപിക്സല്‍ പ്രധാനക്യാമറയും 2 എം.പി മുന്‍ ക്യാമറയും
ക്വാല്‍കോം MSM8210 സ്നാപ്ഡ്രാഗണ്‍, 1.2 ജിഗാഹെഡ്സ് ഡ്യൂവല്‍ കോര്‍ പ്രൊസസര്‍
8 ജി.ബി മെമ്മറി
1800 mAh ബാറ്ററി
വൈഫൈ, ബ്ലൂടൂത്ത്,
 മൈക്രോ യു.എസ്.ബി

No comments:

Post a Comment