വിവാഹമുറപ്പിച്ച ഫഹദ് ഫാസിലിന്റെ മണിയറയില്‍ ജിന്നു വരുന്നെന്ന് പറഞ്ഞാല്‍ ആരും ഒന്ന് കൗതുകത്തോടെ നോക്കും. എന്നാല്‍ ജിന്ന് വരുന്നത് ജീവിതത്തിലല്ല, സിനിമയിലാണ്. അന്‍വര്‍ റഷീദ്, ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് മണിയറയിലെ ജിന്ന്.
പഴയ തലമുറക്കാരായ നിര്‍മാതാവ് സിയാദ് കോക്കനും തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയും മണിയറയിലെ ജിന്നിലൂടെ തിരിച്ചുവരുന്നു. പഴയ തലമുറയില്‍ നിന്ന് സിയാദും രഘുനാഥും പുതുമതലമുറകളായ ഫഹദിനും അന്‍വര്‍ റഷീദിനുമൊപ്പം കൈകോര്‍ക്കുന്നു എന്നതാണ് മറ്റൊരു വശം. ചിത്രത്തിലെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. വിവാഹ തിരക്കിലും ഫഹദിന് ചെയ്തു തീര്‍ക്കാന്‍ ഒത്തിരി ചിത്രങ്ങളാണുള്ളത്.
അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടുവാണ് ഫഹദിന്റെതായി ഉടന്‍ റിലീസാകുന്ന ചിത്രം. യൂണിവേഴ്‌സല്‍ സിനിമയുടെ ബനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്. മുരളി ഗോപിയാണ് മറ്റൊരു പ്രധാന താരം. ഹണി റോസ്, അഭിനയ എന്നിവര്‍ നായികമാരായി എത്തുന്നു.
ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാണ് ഫഹദിന്റെ മറ്റൊരു ചിത്രം. വാസുദേവ സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൈഥിലി, ഇഷ തല്‍വാര്‍ എന്നിവരാണ് നായികമാരാകുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്നു. പുതുമുഖങ്ങളെ താരങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സാണ് മറ്റൊന്ന്. ചിത്രത്തില്‍ ഫഹദിനൊപ്പം നസ്‌റിയയും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
No comments:
Post a Comment