Thursday, January 9, 2014

JIlla tamil new latest movie mohanlal vijay



ഹര്‍ജി തള്ളി, 'ജില്ല'യെത്തി

ചെന്നൈ: ആരാധകര്‍ക്ക് ആശ്വസിക്കാം... ജില്ലയുടെ റിലീസ് വൈകില്ല. ഇളയ ദളപതി വിജയും മലയാളത്തിന്‍റെ അനുഗ്രഹീത താരം മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് ചിത്രം 'ജില്ല'യുടെ പ്രദര്‍ശം നടയണമെന്ന ഹര്‍ജി കോടതി തള്ളി. സിനിമ നിര്‍മാതാവായ ആര്‍ മഹേന്ദ്രന്‍ ആണ് സിനിമയുടെ പേരിനെതിരെ ഹര്‍ജി നല്‍കിയത്. എന്നാല്‍ 'ജില്ല'യുടെ പ്രദര്‍ശനം തടയാന്‍ പ്രഥമദൃഷ്ട്യാ ഒന്നും കാണുന്നില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി നല്‍കിയത്. ജനുവരി 10 വെള്ളിയാഴ്ച 'ജില്ല' റിലീസ് ചെയ്തു. രാവിലെ അഞ്ച് മണിക്കായിരുന്നു കേരളത്തിലെ ആദ്യ പ്രദർശനം. തമിഴ്നാട്ടില്‍ രാവിലെ നാല് മണിക്ക് തന്നെ ഷോ തുടങ്ങി.

പ്രകാശ് രാജ് നായകനായി അഭിനയിച്ച ഭഗീരഥ എന്ന തെലുങ്ക് ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. ഈ സിനിമക്കായി കണ്ടെത്തിയ പേര് ജില്ല എന്നായിരുന്നു. മഹേന്ദ്രന്റെ നിര്‍മാണ കമ്പനിയായ സൗമിത ശ്രീ ആര്‍ട്‌സ് ആണ് ഭഗീരഥ തമിഴില്‍ എത്തിക്കുന്നത്. 'ജില്ല' എന്ന പേര് താനാണ് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നും ആ പേരിനുള്ള എല്ലാ അവകാശവും തനിക്കാണ് ഉള്ളത് എന്ന് കാണിച്ചാണ് മഹേന്ദ്രന്റെ ഹര്‍ജി.

ആരാധകര്‍ ഏറെ കാത്തിരിരുന്ന ജില്ലയുടെ റിലീസിന് മൂന്ന് ദിവസം മുമ്പാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് മഹേന്ദ്രന്‍ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അല്ലാത്ത പക്ഷം പേര് മാറ്റണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2008 ല്‍ തന്നെ ജില്ല എന്ന് പേര് താന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് മഹേന്ദ്രന്റെ വാദം.

പ്രകാശ് രാജിന്റെ ചിത്രം തമിഴ്‌നാട്ടില്‍ പലയിടത്തും മുമ്പേ റിലീസ് ചെയ്തതാണ്. എന്നാല്‍ ഇനിയും പല സ്ഥലങ്ങളിലും സിനിമ റിലീസ് ചെയ്യേണ്ടതുണ്ടെന്നും വിജയ്-മോഹന്‍ലാല്‍ ടീമിന്റെ ഇതേ പേരുള്ള സിനിമ പുറത്തിറങ്ങിയാല്‍ അത് തന്നെ ബാധിക്കുമെന്നും മഹേന്ദ്രന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.


എന്നാല്‍ ജില്ല നിര്‍മിച്ച സൂപ്പര്‍ ഗുഡ് മൂവീസിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. മഹേന്ദ്രന്‍ എടുത്ത രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം മുമ്പ് അസാധുവായതായി സൂപ്പര്‍ ഗുഡ് ഫിലിംസ് അറിയിച്ചു. സിനിമയുടെ പേര് നേരത്തെ തന്നെ പുറത്ത് വിട്ടിട്ടും റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു ഹര്‍ജിയുമായി മുന്നോട്ട് വരുന്നത് ശരിയല്ലെന്നും സൂപ്പര്‍ ഗുഡ് ഫിലിംസ് വാദിച്ചു. ചെന്നൈ 16-ാം അസിസ്റ്റന്റ് സിറ്റി സിവില്‍ ജഡ്ജി ആര്‍ നാരാജയാണ് ഹര്‍ജി തള്ളിയത്.

No comments:

Post a Comment