Saturday, January 4, 2014

Fahad fazil and nazriya in blessy movie kannur




കണ്ണൂര്‍ രാഷ്ട്രീയവുമായി ബ്ലെസ്സിയും ഫഹദും

2013ല്‍ കളിമണ്ണ് എന്ന ബ്ലെസ്സിചിത്രമുണ്ടാക്കിയ ചലനങ്ങള്‍ ചില്ലറയല്ല. പ്രസവം ചിത്രീകരിക്കുന്ന ചിത്രമാണെന്ന കാര്യം പുറത്തുവന്നതുമുതല്‍ കളിമണ്ണിനൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു. മതത്തിലെയും രാഷ്ട്രീയത്തിലെയും നേതാക്കളില്‍ പലരും ബ്ലസ്സിയ്ക്കും കളിമണ്ണിലെ നായിക ശ്വേത മേനോനുമെതിരെ രംഗത്തെത്തി. ചാനലുകളായ ചാനലുകള്‍ മുഴുവന്‍ ചര്‍ച്ച കളിമണ്ണുമയമായി ഇക്കാലത്ത്. എന്തായാലും എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ബ്ലെസ്സി കളിമണ്ണ് പുറത്തിറക്കി, അതോടെ വിവാദക്കാരുടെ നാവടങ്ങുകയും ചെയ്തു.

ഇനിയിപ്പോള്‍ 2014ലില്‍ ബ്ലെസ്സി പുതിയൊരു ചിത്രത്തിന് പദ്ധതിയിടുകയാണ്. ഇത്തവണ കണ്ണൂരിലെ അക്രമരാഷ്ട്രീയമാണ് ബ്ലെസ്സി പ്രമേയമാക്കുന്നത്. അടുത്തകാലത്തായി കണ്ണൂര്‍ രാഷ്ട്രീയപരമായി അല്‍പം ശാന്തമാണെങ്കിലും അക്രമരാഷ്ട്രീയത്തിന് കണ്ണൂര്‍ പോലെ പേരുകേട്ടൊരു സ്ഥലം കേരളത്തില്‍ വേറെയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കണ്ണൂര്‍ രാഷ്ട്രീയം പ്രമേയമാക്കി ചില ചിത്രങ്ങള്‍ ഇതിന് മുമ്പ് മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ബ്ലസ്സിയുടെ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനാകുന്നത്. നായികയാവട്ടെ നസ്രിയ നസീമും. ബ്ലസ്സിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നസ്രിയ ഇപ്പോള്‍ ബ്ലെസ്സിയുടെ തന്നെ ചിത്രത്തില്‍ നായികയായി എത്തുകയാണ്. വളരെ റിയലിസ്റ്റിക്കായൊരു ചിത്രമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതെന്നും ബ്ലെസ്സി വ്യക്തമാക്കി. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഒരു ഇന്ത്യന്‍ പ്രണയകഥ, റെഡ് വൈന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒരു രാഷ്ട്രീയക്കാരനായി ഫഹ്ദ അഭിനയിക്കുന്ന ചിത്രമായിരിക്കുമിത്. രാജു മല്യത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.







No comments:

Post a Comment