Saturday, January 18, 2014

Dileep and jithu joseph new latest movie




ജീത്തു ജോസഫിന്റെ അടുത്ത നായകന്‍ ദിലീപ്?

ഇപ്പോള്‍ മലയാളത്തിലെ സ്റ്റാര്‍ സംവിധായകനാണ് ജിത്തു ജോസഫ്. 2013ല്‍ മെമ്മറീസ്, ദൃശ്യം എന്നീ രണ്ട് മെഗാഹിറ്റുകളാണ് ജീത്തു ജോസഫിന്റെ ക്രാഫ്റ്റില്‍ പിറന്നത്. രണ്ടു ചിത്രങ്ങളും തീര്‍ത്തും വ്യത്യസ്തങ്ങളും വലിയൊരുവിഭാഗം പ്രേക്ഷകരെ ഏറെ സംതൃപ്തരാക്കുകയും ചെയ്ത ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ ദൃശ്യത്തിന്റെ വിജയാരവങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നാനാഭാഗത്തുനിന്നും പ്രശംസകള്‍ സ്വന്തമാക്കിക്കൊണ്ട് ദൃശ്യം മുന്നേറുകയാണ്.


ഇതിനിടെ ജിത്തു ജോസഫ് ഒരുക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനെന്നും അതല്ല പൃഥ്വിരാജാണ് നായകനാകുന്നതെന്നുമുള്ള വാര്‍ത്തകള്‍ ഇതിനകം വന്നുകഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജിത്തുവിന്റെ ചിത്രത്തില്‍ ദിലീപാണ് നായകനാകുന്നത്.


നേരത്തേ ദിലീപും ജിത്തുവും ഒന്നിച്ചപ്പോള്‍ വലിയൊരു ഹിറ്റ് പിറന്നിട്ടുണ്ട്. 2012ല്‍ ഇറങ്ങിയ മൈ ബോസ് ആയിരുന്നു ആ ചിത്രം. പുതിയ ചിത്രത്തിലും ദിലീപാണ് നായകനെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ കഥയെന്താണെന്നോ ദിലീപിന്റെ റോള്‍ എത്തരത്തിലുള്ളതാണെന്നോ ഉള്ളകാര്യം ജിത്തു ജോസഫ് വ്യക്തമാക്കിയിട്ടില്ല.

എന്തുതന്നെയായാലും ദിലീപും ജിത്തുവും ഒന്നിയ്ക്കുന്ന ചിത്രം മൈ ബോസ് പോലെ മറ്റൊരു രസകരമായ ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.








No comments:

Post a Comment