Tuesday, January 7, 2014

കേരള തീരത്ത് എണ്ണക്കിണര്‍



കൊച്ചി: പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് വീണ്ടും കേരള തീരത്ത് എണ്ണഖനനത്തിനുള്ള നടപടികള്‍ തുടങ്ങുന്നു. കൊച്ചിക്കും കോഴിക്കോടിനും ഇടക്കുള്ള തീരത്ത് ഇതിനായി എണ്ണക്കിണര്‍ കുഴിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എണ്ണ-പ്രകൃതി വാതക കമ്മീഷന്റെ നേതൃത്വത്തിലാണ് എണ്ണ ഖനനത്തിനുള്ള നടപടികള്‍ തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.



കപ്പലിന്റെ മാതൃകയിലുള്ള ഒരു പ്ലാറ്റ് ഫോം ആഴക്കടലില്‍ നങ്കൂരമിട്ടിട്ടാണ് എണ്ണക്കിണര്‍ കുഴിക്കുന്നത്. കൊച്ചിയില്‍ നിന്ന് 140 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ നിന്ന് കൊണ്ടുവന്നതാണ് ഈ പ്ലാറ്റ്‌ഫോം. ഒരു ദിവസം നാല് കോടി രൂപയോളം വാടകയാണ് ഇതിന് നല്‍കുന്നതെന്നും വാര്‍ത്തയിലുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കേരള തീരത്ത് എണ്ണ പര്യവേഷണം നടത്തുന്നത്. മുമ്പ് 2009 ല്‍ കൊച്ചി തീരത്ത് എണ്ണക്കായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിന് മുമ്പ് 1977 ലും 1980 ലും സമാനമായ രീതിയില്‍ എണ്ണക്കായി പര്യവേഷണം നടത്തി. എന്നാല്‍ എല്ലാതവണയും പരാജയമായിരുന്നു ഫലം. .

മുംബൈ ഹൈയില്‍ ഉള്ളതുപോലെ കൊച്ചി തീരത്തും എണ്ണയുണ്ട് എന്ന് തന്നെയാണ് എണ്ണ-പ്രകൃതി വാതക കമ്മീഷന്റെ വിശ്വാസം. പല തവണ പരാജയപ്പെട്ടിട്ടും വീണ്ടും നടക്കുന്ന ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. 1980 ല്‍ നടത്തിയ പഠനത്തിലാണ് കൊച്ചിയുടെ ആഴക്കടലില്‍ എണ്ണ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയത്





No comments:

Post a Comment