Sunday, January 26, 2014

അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി കുറയുന്നു




പത്തനംതിട്ട• അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പോളയും പായലും നിറഞ്ഞു കിടക്കുന്നത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നെല്‍കൃഷി കുറയാന്‍ ഇടയാക്കുന്നു. തിരുവല്ല മേഖലയിലെ വിവിധ പഞ്ചായത്തുകളിലാണ് പ്രധാനമായും പോള നിറഞ്ഞു കിടക്കുന്നത്.



തിരുവല്ല താലൂക്കിലെ പെരിങ്ങര, നെടുന്പ്രം, കടപ്ര, നിരണം പഞ്ചായത്തുകളിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിലാണ് പോള നിറഞ്ഞ് കിടക്കുന്നത്. ഇതോടൊപ്പം കുളവാഴയും പായലും വന്‍ തോതില്‍ പടര്‍ന്നിട്ടുമുണ്ട്. ഈ പാടശേഖരങ്ങളില്‍ കൃഷി ചെയ്‌യണമെങ്കില്‍ പോളയും പായലും പൂര്‍ണമായും നീക്കം ചെയ്‌യണം. ഇത് വന്‍ സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ കര്‍ഷകരില്‍ പലരും എന്ത് ചെയ്‌യണമെന്നറിയാതെ ആശങ്കയിലാണ്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഇവ നീക്കം ചെയ്‌യുമെന്ന് പ്രതീക്ഷിച്ചിരുന്നുെവങ്കിലും അത് വെറുതെയായി. ഇക്കാരണത്താല്‍ പാടങ്ങള്‍ പാട്ടത്തിനെടുക്കാനും കര്‍ഷകര്‍ വിമുഖത കാണിക്കുന്നു.



ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചതിനാല്‍ തൊഴിലാളികള്‍ കൃഷി സ്ഥലത്തേക്ക് ഇറങ്ങാനും മടിക്കുന്നുണ്ട്. പാടശേഖരത്തില്‍ ഇറങ്ങിയാല്‍ ശരീരം ചൊറിഞ്ഞ് തടിക്കുകയും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്‌യുമെന്ന് തൊഴിലാളികള്‍ പറയുന്നു. യന്ത്രസാമഗ്രികളുടെ സഹായത്തോടെ പോള നീക്കം ചെയ്‌യാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടായെങ്കില്‍ മാത്രമെ അപ്പര്‍ കുട്ടനാട്ടില്‍ കാര്‍ഷിക മേഖലക്ക് ഭാവി ഉണ്ടാകൂ. നെല്‍കൃഷിക്ക് വെള്ളമെത്തിച്ചിരുന്ന ഒട്ടേറെ തോടുകള്‍ നികന്ന നിലയിലുമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി കുറയാന്‍ സാധ്യതയുണ്ട്.











No comments:

Post a Comment