Monday, January 13, 2014




മോഹന്‍ലാല്‍-വിജയ് ചിത്രം ജില്ല വന്‍വിജയം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. മിക്ക തിയേറ്ററുകളിലും വന്‍ജനക്കൂട്ടമാണ് ചിത്രം കാണാനെത്തുന്നത്. ലാലിന്റെയും വിജയിയുടെയും ആരാധകര്‍ക്ക് ഒരുപോലെ രസിയ്ക്കുന്ന വിധത്തിലുള്ള ചേരുവകള്‍ ചേര്‍ത്താണ് നേശന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.



പൊങ്കല്‍ചിത്രമായി എത്തിയ ജില്ല കണ്ടവര്‍ വിധിയെഴുത്ത് നടത്തിയപ്പോള്‍ ആകെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന പ്രശ്‌നം ചിത്രത്തിന്റെ രണ്ടാം പകുതി ഇഴയുന്നുവെന്നതായിരുന്നു. ചില സീനുകളെല്ലാം വല്ലാതെ ഇഴയുന്നുവെന്നാണ് പല നിരൂപകരും ചൂണ്ടിക്കാണിച്ചത്. ഈ അഭിപ്രായം വ്യാപകമായി ഉയര്‍ന്നതിനെത്തുട


പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള സീനുകളാണ് മാറ്റിയിരിക്കുന്നത്. ഇഴച്ചില്‍ അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട രംഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. നിര്‍മ്മാതാവ് ആര്‍ ബി ചൗധരി ഇടപെട്ടാണ് തിയേറ്ററില്‍ എത്തിക്കഴിഞ്ഞ ചിത്രത്തിന് വീണ്ടും എഡിറ്റിങ് നടത്തിയത്.


നേരത്തേ രണ്ട് മണിക്കൂര്‍ 52 മിനിറ്റായിരുന്നു ജില്ലയുടെ ദൈര്‍ഘ്യം. ഇപ്പോള്‍ ഇത് 2 മണിക്കൂറും 42 മിനിറ്റുമാക്കിയാണ് ചുരുക്കിയിരിക്കുന്നത്. ശനിയാഴ്ചയോടെയാണ് എഡിറ്റ് ചെയ്യപ്പെട്ട ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ഇപ്പോള്‍ ജില്ല തീര്‍ത്തും തകര്‍പ്പനാണെന്നാണ് എഡിറ്റിങിന് ശേഷം വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ജില്ല സമീപകാലത്ത് തമിഴകത്തുണ്ടായ ഏറ്റവും വലിയ വിജയമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലും കര്‍ണാടകത്തിലും ചിത്രത്തിന് വലിയ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്.









No comments:

Post a Comment