Friday, January 10, 2014

ജില്ല ആദ്യകാഴ്ചയില്‍



ജില്ല ആദ്യകാഴ്ചയില്‍

മോഹന്‍ലാല്‍-വിജയ് ചിത്രമായ ജില്ലയ്ക്ക് റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വന്‍ വരവേല്‍പ്പ്. വന്‍ആഘോഷപരിപാടികളുമായിട്ടാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. വിവിധകേന്ദ്രങ്ങളില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജില്ല അടുത്തകാലത്ത് തമിഴിലുണ്ടായ വന്‍വിജയങ്ങളില്‍ ഒന്നായിമാറും.

തമിഴ്‌പ്രേക്ഷകരെയും മലയാളിപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യം വച്ച് രണ്ട് ഭാഷകളിലെയും സൂപ്പര്‍താരങ്ങള്‍ക്ക് തിളങ്ങാന്‍ തക്കവണ്ണമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് മോഹന്‍ലാലാണ്. 200 കേന്ദ്രങ്ങളിലാണ് ജില്ല ഒരേദിവസം റിലീസ് ചെയ്തത്. 12

മികച്ച എന്റര്‍ടെയ്‌നര്‍


ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജില്ല മികച്ചൊരു എന്റര്‍ടെയ്‌നറാണ്. സംഘട്ടനവും പ്രണയവും കുടുംബ സെന്റിമെന്റ്‌സുമെല്ലാമുള്ള ചിത്രം.

നായകന്മാരുടെ കെമിസ്ട്രി

നായകന്മാരായി എത്തുന്ന മോഹന്‍ലാല്‍-വിജയ് എന്നിവര്‍ തമ്മിലുള്ള കെമിസ്ട്രി മനോഹരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാനങ്ങള്‍

മികച്ച ഗാനങ്ങളാണ് ജില്ലയുടെ മറ്റൊരു പ്രത്യേകത, ഇമ്മനാണ് ജില്ലയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നൃത്തം

മികച്ച സംഗീതത്തിനൊപ്പം മനോഹരമായ നൃത്തസംവിധനവും ജില്ലയുടെ എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണെന്നാണ് ആരാധകരുടെ കമന്റ്. രാജു സുന്ദരം-ശ്രീധര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

നിറഞ്ഞുനില്‍ക്കുന്ന ചടുല

ചിത്രത്തിലെ മിക്ക സീനുകളും ചടുലവും ത്രസിപ്പിക്കുന്നതുമാണ്. പ്രത്യേകിച്ച് ലാലും വിജയും ഒന്നിച്ചുള്ള ആക്ഷന്‍ സീനുകള്‍.

ഇഴയുന്ന രണ്ടാം പകുതി


രണ്ടാം പകുതി ആവശ്യമില്ലാതെ വലിച്ചുനീട്ടിയെന്നതാണ് ചിത്രത്തെക്കുറിച്ചുള്ള പ്രധാന നെഗറ്റീവ് കമന്‍റ്. ഒപ്പം 3 മണിക്കൂര്‍ ചിത്രം നീട്ടേണ്ടിയിരുന്നില്ലെന്നും കാണികള്‍ പറയുന്നു.







No comments:

Post a Comment