Saturday, December 28, 2013

sameera reddy wedding




ഗൗതം മേനോന്‍ സൂര്യയെ നായകനാക്കി ഒരുക്കിയ വാരണം ആയിരം എന്ന ചിത്രത്തിലെ വേഷവും അതിലെ ഗാനങ്ങളും മാത്രം മതി സമീര റെഡ്ഡിയെന്ന നായികനടിയെ ഓര്‍ത്തുവെയ്ക്കാന്‍. വാരണം ആയിരത്തിന് ശേഷം സമീര പല ചിത്രങ്ങള്‍ ചെയ്തുവെങ്കിലും അതൊന്നും വാരണം ആയിരമെന്ന ചിത്രത്തോളം എത്തിയിട്ടില്ല. ഒറ്റച്ചിത്രത്തിലൂടെ വന്‍ ആരാധകവൃന്ദത്തെയുണ്ടാക്കിയ നടിയാണ് സമീര. പലചിത്രങ്ങള്‍ ചെയ്തിട്ടും ഇന്നേവരെ മികച്ച നടിയെന്ന് പേരെടുക്കാന്‍ സമീരയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ സമീര സജീവമായി സിനിമയിലുണ്ടുതാനും..

ആരാധകര്‍ക്ക് നിരാശയും സന്തോഷവും ഒരുമിച്ചുണ്ടാകുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സമീരയിപ്പോള്‍. താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന് സമീര വ്യക്തമാക്കി. ദീര്‍ഘനാളായി പ്രണയിയ്ക്കുന്ന അക്ഷയ് വാര്‍ദേയുമായി സമീരയുടെ വിവാഹം നിശ്ചയിച്ചു. ബിസിനസുകാരനായ അക്ഷയും സമീരയും തമ്മിലുള്ള വിവാഹനിശ്ചയം സമീരയുടെ ജന്മദിനമായ ഡിസംബര്‍ 14ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് നടന്നത്.




വലിയ സന്തോഷത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സമീര മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രീസില്‍ താമസിക്കുന്ന സഹോദരിയ്ക്ക് പങ്കെടുക്കാനുള്ള സൗകര്യം നോക്കിയാണ് നിശ്ചയം ഡിസംബറില്‍ നടത്തിയതെന്നാണ് സമീര പറയുന്നത്. 2014ല്‍ വിവാഹം നടത്താനാണ് വീട്ടുകാരുടെ തീരുമാനം.


ബിസിനസാണ് അക്ഷയുടെ രംഗമെങ്കിലും അദ്ദേഹത്തിന് സിനിമയുമായി ബന്ധമുണ്ടെന്ന് സമീര പറയുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഉപയോഗിച്ച ബൈക്ക് ഡിസൈന്‍ ചെയ്തത് അക്ഷയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നുവത്രേ. ലെജന്റ് എന്ന ചിത്രത്തിനായി ബാലകൃഷ്ണയ്ക്കുവേണ്ടി ബൈക്ക് ഡിസൈന്‍ ചെയ്തതും അക്ഷയുടെ കമ്പനിയായിരുന്നു.



No comments:

Post a Comment