Wednesday, December 25, 2013

Renjith mohanlal new latest malayalam movie g for gold

Renjith mohanlal new latest malayalam movie g for gold


മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും നായകനും നായികയുമാക്കി രഞ്ജിത്ത് ഒരു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ അതിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് കണക്കില്ല. മഞ്ജുവാര്യരുടെ തിരിച്ചുവരവിലെ പ്രതിഫലം മുതല്‍ ചിത്രത്തിന്റെ പേരുവരെ പലവട്ടം വാര്‍ത്തകളില്‍ വന്നുപോയി. ഏറ്റവും ഒടുവില്‍ ചിത്രം ഉപേക്ഷിച്ചുവെന്നും വാര്‍ത്തവന്നു.

എന്നാല്‍ ചിത്രം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പുതുവര്‍ഷത്തില്‍ ചിത്രീകരണം ആരംഭിയ്ക്കുമെന്നുമുള്ള വിശദീകരണവുമായി രഞ്ജിത്ത് തന്നെ രംഗത്തെത്തി. മാത്രമല്ല ലാല്‍-മഞ്ജു ചിത്രവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ പലതും അടിസ്ഥാനരഹിതമാണെന്നും രഞ്ജിത്ത് പറഞ്ഞു.

ചിത്രത്തിന്റെ പേര് മാന്‍ ഫ്രൈഡേ ആണ് എന്നായിരുന്നു ആദ്യനാളുകളുകളില്‍ വന്ന വാര്‍ത്തകളിലെല്ലാം ഉണ്ടായിരുന്നത്. എന്നാല്‍ അങ്ങനെയൊരു പേരില്‍ താന്‍ ചിത്രമെടുക്കുന്നില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. മാത്രമല്ല ഏറ്റവും ഒടുവിലിപ്പോള്‍ മറ്റൊരു കാര്യം കൂടി രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാലിനെ നായകനാക്കി താനൊരുക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നില്ല.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാകുന്നതിന് മുമ്പാണ് നായികയായി മഞ്ജുവാര്യര്‍ അഭിനയിക്കുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഇക്കാര്യം മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ തിരക്കഥ എഴുതിപൂര്‍ത്തിയായപ്പോള്‍ കഥ മാറിയെന്നും, ചിത്രത്തില്‍ നായികയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും രഞ്ജിത്ത് പറയുന്നു.

തന്റെ ചിത്രത്തില്‍ വെറുമൊരു അലങ്കാരവസ്തുവാക്കി ഒട്ടും പ്രധാന്യമില്ലാത്ത ഒരു നായികയായി മഞ്ജുവിനെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ താനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഇല്ലെന്നുമാണ് രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുന്നത്.

ജി ഫോര്‍ ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സമ്പൂര്‍ണ രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശീര്‍വാദ് സിനിമാസ് തന്നെയാണ് ഈ ചിത്രം ഒരുക്കുന്നത്. ജനുവരി പത്തുമുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.













No comments:

Post a Comment