Friday, December 27, 2013

നടി രഞ്ജിത ഇനി സന്യാസിനി



ബാംഗ്ലൂര്‍:തെന്നിന്ത്യന്‍ സിനിമ നടി രഞ്ജിത സന്യാസം സ്വീകരിച്ചു. ബാംഗ്ലൂരിലെ സ്വാമി നിത്യാനന്ദുടെ ആശ്രമത്തില്‍ വച്ചാണ് നടി സന്യാസ ദീക്ഷ സ്വീകരിച്ചത്. മാ ആനന്ദമയി എന്നാണ് പുതിയ പേര്.

സ്വാമി നിത്യാനന്ദക്കൊപ്പം വിവാദ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് രഞ്ജിത. നിത്യാനന്ദക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എങ്കിലും നിത്യാനന്ദയുമായുള്ള അടുപ്പം രഞ്ജിത തുടകരുകയയിരുന്നു.

ബാംഗ്ലൂരിലെ രാമനഗരിയിലുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ വച്ചായിരുന്നു ദീക്ഷ സ്വീകരിച്ചത്. നിത്യാനന്ദയുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു ഇത്. രഞ്ജിതയെ കൂടാതെ മറ്റ് 45 പേര്‍ കൂടി തീക്ഷ സ്വീരിച്ചിട്ടുണ്ട്.

സ്വകാര്യ ചടങ്ങായിട്ടാണ് ദീക്ഷ നല്‍കലും പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചത്. ജനുവരി ഒന്നിന് ആയിരുന്നു യഥാര്‍ത്ഥത്തില്‍ നിത്യാനന്ദയുടെ പിറന്നാള്‍. എന്നാല്‍ ശുഭമുഹൂര്‍ത്തം നോക്കി 27 ന് തന്നെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.


വിവാദ വീഡിയോ വിഷയത്തിന് ശേഷം നിത്യാനന്ദ മാധ്യമങ്ങളുമായി അത്ര അടുത്ത ബന്ധത്തിലല്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. നാട്ടുകാരേയും മാധ്യമപ്രവര്‍ത്തകരേയും ആശ്രമത്തിന്റെ ഗേറ്റില്‍ തന്നെ തടഞ്ഞു. ഇത് ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

നിത്യാനന്ദ തന്റെ ആത്മീയ ഗുരുവാണെന്നാണ് ദീക്ഷ സ്വീകരിച്ചതിന് ശേഷം രഞ്ജിത പറഞ്ഞത്. മാഫിയ, ചമയം, രക്തസാക്ഷികള്‍ സിന്ദാബാദ് തട്ടകം തുടങ്ങി 10 ലധികം മലയാള സിനികളില്‍ അഭിനയിച്ചിട്ടുണ്ട് രഞ്ജിത








No comments:

Post a Comment