Monday, December 30, 2013

ഐശ്വര്യ ഛത്തീസ്ഗഡിലെ വോട്ടേഴ്സ് ലിസ്റ്റില്‍!




ഛത്തീസ്ഗഡിലെ ഘുഗ്രി ഗ്രാമത്തിലെ വോട്ടര്‍ പട്ടികയില്‍ തന്‍റെ പേരുണ്ടെന്നറിഞ്ഞ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ഞെട്ടിയിരിക്കും.

മംഗലാപുരത്തു ജനിച്ചു മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഐശ്വര്യയുടെ പേര് എങ്ങനെ ഛത്തീസ്ഗഡിലെ വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയെന്ന് ആര്‍ക്കും പിടിയില്ല. വോട്ടേഴ്സ് ലിസ്റ്റില്‍ നല്‍കിയിരിക്കുന്ന ഫോട്ടോയും ഐശ്വര്യയുടേതുതന്നെ. നാല്‍പ്പതുകാരിയായ ഐശ്വര്യയ്ക്കു വോട്ടേഴ്സ് ലിസ്റ്റില്‍ പ്രായം 23 മാത്രം.


താമസിക്കുന്നതു ഘുഗ്രിയിലെ 376_ാം നന്പര്‍ വീട്ടില്‍. പിതാവിന്‍റെ പേരാകട്ടെ, ആ പ്രദേശത്തെങ്ങും ഇല്ലാത്ത ഒരു ദിനേശ് റായിയും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ബഗീച്ച സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടിട്ടുണ്ട്.


No comments:

Post a Comment