Wednesday, December 25, 2013

മമ്മൂട്ടി തിരക്കില്‍



വര്‍ഷാവസാനത്തില്‍ മമ്മൂട്ടി ഷൂട്ടിങ് തിരക്കില്‍. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി, ഷിബു ഗംഗാധരന്റെ പ്രെയ്‌സ് ദി ലോര്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ക്രിസ്മസും പുതുവത്സരവുമെല്ലാം തിരക്കിലാണ്. കഴിഞ്ഞ ദിവസം പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖിയിലെ ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി മമ്മൂട്ടി കൊല്‍ക്കത്തിയിലായിരുന്ന ഉള്ളത്.


ബാല്യകാലസഖിയുടെ ചിത്രീകരണം കഴിഞ്ഞ് അദ്ദേഹം ഗോവയില്‍ പ്രെയ്‌സ് ദി ലോര്‍ഡിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണത്തിനായി എത്തി. മൂന്നു ദിവസമാണ് ഗോവയിലെ ഷൂട്ടിങ്. പ്രശസ്ത സാഹിത്യകാരന്‍ സഖറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന കൃതിയെ ആസ്പദമാക്കിയൊരുക്കുന്ന ചലച്ചിത്രമാണിത്. ഇതില്‍ പാലാക്കാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിലായിരുന്നു ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. റീനു മാത്യൂസ് വീണ്ടും മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രമാണിത്. കൊല്‍ക്കത്തയില്‍ ബാല്യകാലസഖിയിലെ നായകന്‍ മജീദിന്റെ ഒളിവുകാല ജീവിതമാണ് കഴിഞ്ഞദിവസം ചിത്രീകരിച്ചത്.

പ്രെയ്‌സ് ദി ലോര്‍ഡിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ഈ ചിത്രത്തന്റെ ഫോട്ടോഷൂട്ട് നേരത്തേ നടന്നിരുന്നു. ചിത്രത്തില്‍ വ്യത്യസ്ത ഗറ്റപ്പുകലിലാണ് മമ്മൂട്ടി എത്തുന്നത്.

2014ല്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രെയ്‌സ് ദി ലോര്‍ഡ്, ബാല്യകാലസഖി, ഗ്യാങ്‌സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.







No comments:

Post a Comment