Sunday, December 22, 2013

ചാക്കോച്ചനും ബിജു മേനോനും പറയുന്നു, ഭയ്യാ ഭയ്യാ




കഥവീടിന് ശേഷം വീണ്ടും ബിജു മേനോനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഭയ്യാ ഭയ്യാ. ഒര്‍ഡിനറി, ത്രി ഡോട്‌സ്, മല്ലു സിംഗ്, സീനിയേഴ്‌സ് തുടങ്ങി നേരത്തെ ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് പുതിയ ചിത്രവും ഒരുക്കുന്നത്.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബെന്നി പി നായരമ്പലമാണ്. നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോട്ടയമാണ് പ്രധാന ലൊക്കേഷന്‍. കൂടാതെ കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം പൂര്‍ണമായും ഒരു കുടുംബ കഥയായിരിക്കും പറയുന്നത്.

No comments:

Post a Comment