Saturday, December 28, 2013

BHALYAKHALASAKHI new latest malayalam movie mammootty



മമ്മൂട്ടിയ്‌ക്കൊപ്പം 105 പുതുമുഖങ്ങള്‍

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രമാണ് ബാല്യകാലസഖി. ഇക്കാലം വരെ സാഹിത്യകൃതികള്‍ സിനിമകളാക്കിയപ്പോള്‍ മമ്മൂട്ടി അഭിനയിച്ചവയെല്ലാം പുരസ്‌കാരങ്ങളുടെയും പ്രശംസകളുടെയും നെറുകയില്‍ എത്തിയതാണ് ചരിത്രം. മതിലുകളും, പൊന്തന്‍മാടയുമെല്ലാം ഇതിന് ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ഇതേപോലെതന്നെയൊരു മികച്ച ചിത്രമായിരിക്കും ബാല്യകാലസഖിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് എത്തുന്നത്. കഥാനായകനായ മജീദിനെയും മജീദിന്റെ ബാപ്പയെയും മമ്മൂട്ടിതന്നെയാണ് അവതരിപ്പിക്കുന്നത്. ഇഷ തല്‍വാര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മീനയുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രം മറ്റൊരു കാര്യംകൊണ്ടുകൂടി ശ്രദ്ധിക്കപ്പെടുകയാണ്. ഇതില്‍ 105 പുതുമുഖങ്ങളാണ് ഒന്നിച്ച് അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ അണിയറക്കാര്‍ അഭിനയക്കളരി നടത്തിയിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ച് എത്തുന്ന ചിത്രം മലയാളത്തില്‍ ഇതാദ്യമാണ്.

കഹാനി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടി പരംബ്രത് ചാറ്റര്‍ജി, ബിജുമേനോന്‍, കെപിഎസി ലളിത, മാമുക്കോയ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. പെരുമ്പാലം ദ്വീപില്‍ പ്രത്യേകം സെറ്റിട്ടാണ് ചിത്രത്തിന്റെ ഏറിയഭാഗങ്ങളും ചിത്രീകരിച്ചത്. ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ കൊല്‍ക്കത്തയിലാണ് ചിത്രീകരിച്ചത്. ഫെബ്രുവരി 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


No comments:

Post a Comment