Thursday, July 11, 2013

world a four year old is a mayor in this town

നാല് വയസ്സുകാരന്‍ നഗരത്തിന്‍റെ മേയര്‍!



ഡോര്‍സെറ്റ്,മിന്നെസോട്ട: ഡോര്‍സെറ്റില്‍ ഇത് തെരഞ്ഞെടുപ്പ് കാലം. മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള സമയം.യു എസി ലെ ഡോര്‍സെറ്റിനെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. ഈ നഗരത്തിന്റെ മേയര്‍ റോബര്‍ട്ട് ബോബി ടഫ്‌സ് ആണ്. ജനിച്ചിട്ട് ഇത് വരെ സ്‌കൂളിന്റെ മുറ്റം പോലും കണ്ടിട്ടില്ലാത്തവന്‍. ഇങ്ങനെയുള്ള ഒരുത്തനെയാണോ മേയര്‍ ആയി അങ്ങ് യു എസില്‍ തെരഞ്ഞെടുത്തത് എന്ന് ചിന്തിക്കാന്‍ വരട്ടെ നമ്മുടെ കഥാനായകന്‍ റോബര്‍ട്ട് ബോബി ഈ ഭൂമിയില്‍ എത്തിയിട്ട് നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അതേ നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ കുഞ്ഞ് നഗരത്തിന്റെ മേയര്‍ റോബര്‍ട്ട് എന്ന നാലു വയസ്സുകാരന്‍ പയ്യനാണ്. ഒരു തമാശയ്ക്ക് നഗരത്തിലെ ആളുകള്‍ ഡോര്‍സെറ്റ് ഫെസ്റ്റില്‍വച്ച് അവരുടെ മേയറെ തെരഞ്ഞെടുക്കും ആര്‍ക്ക് വേണമെങ്കിലും മത്സരിയ്ക്കാം. വെറും 22 മുതല്‍ 28 പേര്‍ മാത്രമുള്ള നഗരമാണിതെന്ന് കൂടി ഓര്‍ക്കണം. അങ്ങനെ ഒരു ഡോര്‍സെറ്റ് ഫെസ്റ്റില്‍ ആണ് നമ്മുടെ ബോബിക്കുട്ടനെ എല്ലാരും കൂടെ തെരഞ്ഞെടുത്ത് അങ്ങ് വല്യ മേയറാക്കിത്. കുരുത്തക്കേടും കാട്ടി വീട്ടുകാര്‍ക്ക് തലവേദനയുണ്ടാക്കേണ്ട പ്രായത്തില്‍ ചെക്കനങ്ങ് മേയറായെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നിട്ടെന്താ 2013 ആഗസ്റ്റ് 4 ന് ആണ് അടുത്ത മേയര്‍ തെരഞ്ഞെടുപ്പ്. ബോബിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബോബിയുടെ ചിത്രത്തോട് കൂടിയ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. ബോബിയുടെ ഇഷ്ടവിനോദം മീന്‍ പിടുത്തമാണ്. കാര്‍ഡിന്റെ ഒരു വശത്ത് ബോബി മീന്‍ പിടിക്കുന്ന ചിത്രമാണ്. മറു വശത്ത് ബോബി തന്റെ കാമുകിയായ സോഫിയോയോടൊപ്പം ഇരിക്കുന്ന ചിത്രമാണ്. ബോബിയുടെ ആകെ വീക്ക്‌നെസുകളില്‍ ഒന്നാണ് സോഫി. അത് കൊണ്ട് തന്നെ സോഫിയോട് ഉപമിച്ചേ എന്തും പറയൂ. ഇത്തരത്തില്‍ ആശാന്‍ ഒരു ഡയലോഗ് തട്ടിവിട്ടു. പ്രിയപ്പെട്ട നാട്ടുകാരെ എനിക്ക് നിങ്ങളോടുള്ള സ്‌നേഹം സോഫിയോടുള്ളതിന് തുല്ല്യമാണ്. ഡയലോഗും അവന്റെ പുഞ്ചിരിയും മതി നാട്ടുകാരുടെ വോട്ട് അവന്റെ കീശയിലാകാന്‍. സോഫി കഴിഞ്ഞാല്‍ കുഞ്ഞന്‍ മേയറുടെ അടുത്ത ദൗര്‍ബല്യം ഐസ്‌ക്രീമുകളോടാണ്. ചില കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബോബി നേതൃത്ത്വം വഹിയ്ക്കാറുണ്ട്. മകന്റെ ജോലി അവന്‍ വളരെ നന്നായി ചെയ്യുന്നു എന്ന് ബോബിയുടെ അമ്മ ഇമ്മ ടഫ്‌സ് പറഞ്ഞതോട് കൂടി ബോബി വീണ്ടും സ്റ്റാറായി. എന്തായാലും ആഗസ്റ്റ് നാലിന് ബോബിയെ വീണ്ടും മേയറായി തെരെഞ്ഞെടുക്കട്ടെയെന്ന് ആശംസിയ്ക്കാം. ഇനി ഡോസെര്‍ട്ടിനെക്കുറിച്ച് പറയാതെ പോകുന്നത് ശരിയല്ലല്ലോ റെസ്‌റോരന്റുകളുടെ ലോക തലസ്ഥാനം എന്നാണ് ഇവിടത്തുകാര്‍ തങ്ങളുടെ നഗരത്തെ വിശേഷിപ്പിക്കുന്നത്. 28 പേരോളം മാത്രമേ ജനസംഖ്യയുള്ളു. പ്രത്യേകിച്ച് ഭരണകൂടങ്ങള്‍ ഒന്നും ഇല്ല. ധാരാളം വിനോദ സഞ്ചാരികള്‍ ഇവിടെ വന്ന് പോകാറുണ്ട്.

No comments:

Post a Comment