Thursday, July 11, 2013

Video clips of couples getting intimate in Delhi Metro has been uploaded on several porn sites.

ദില്ലിമെട്രോ സിസിടിവി ചൂടന്‍ദൃശ്യങ്ങള്‍ നെറ്റില്‍




ദില്ലി: മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ സി സി ടി വി പകര്‍ത്തിയ കമിതാക്കളുടെ പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. അശ്ലീല വെബ്‌സൈറ്റുകളിലാണ് ദില്ലി ഹോട്ട് വീഡിയോ എന്ന പേരില്‍ കമിതാക്കളുടെ സ്വകാര്യസല്ലാപം പ്രചരിക്കുന്നത്. ആളൊഴിഞ്ഞ മെട്രോ സ്‌റ്റേഷനില്‍ വച്ച് കമിതാക്കള്‍ നടത്തിയ സല്ലാപത്തിന്റെ 250 തിലധികം വീഡിയോയാണ് വിവിധ വെബ്്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. എട്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡീയോയാണ് പ്രചരിക്കുന്നതെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുപോയതിന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രി സുരക്ഷാ വിഭാഗമാണ് ഉത്തരവാദികളെന്നാണ് ദില്ലി മെട്രോ റെയില്‍വേ കോര്‍പറേഷന്റെ വാദം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച സെന്‍ട്രല്‍ ഇന്‍ഡസ്ട്രി സുരക്ഷാ വിഭാഗം ഡി എം ആര്‍ സിയുടെ മേല്‍ ഉത്തരവാദിത്തം കെട്ടിവെച്ച് രക്ഷപ്പെടാനുളള ശ്രമത്തിലാണ്. അത്യധികം സുരക്ഷാപ്രധാന്യമുളള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നിസ്സാരമായി കാണാനാവില്ല എന്നാണ് ഇതിനോടുള്ള പൊതു പ്രതികരണം. ഹോട്ടല്‍മുറികളിലും പാര്‍ക്കുകളിലും മറ്റും കമിതാക്കള്‍ അറിയാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നത് സാധാരണയാണ്.

No comments:

Post a Comment