Monday, July 8, 2013
south indian hot and sexy actress nayanthara responding to gossips
നയന്‍താരയും ആര്യയും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ കോളിവുഡില്‍ അനുദിനം ഇറങ്ങുന്നു. പുതിയ ചിത്രമായ രാജ റാണിയുടെ ഷൂട്ടിങും പബ്ലിസിറ്റിയുമെല്ലാമാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ കൂടുതല്‍ ഇന്ധനം പകര്‍ന്നത്. ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി നയന്‍താരയുടെയും ആര്യയുടെയും വിവാഹക്ഷണക്കത്തുകള്‍ അടിച്ചിറക്കിയിരുന്നു. പബ്ലിസിറ്റി അതിരുവിട്ടതോടെ നയന്‍താരയുടെ മാനേജര്‍ ഇതെല്ലാം പടത്തിന് പ്രമോഷന് വേണ്ടിയുള്ളതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുകയായിരുന്നു. ഇതിനെക്കുറിച്ച് നയന്‍താര പറയുന്നതിങ്ങനെ- പടം ഒരു ടീം വര്‍ക്കാണ്, നേരത്തേ തന്നെ ചിത്രത്തിന്റെ പ്രചാരണ തന്ത്രങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനച്ചിരുന്നു. ഒരു ചിത്രം മാര്‍ക്കറ്റ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. വിവാഹക്ഷണക്കത്ത് ഒരു നല്ല പബ്ലിസിറ്റ് മാര്‍ഗ്ഗമാവുമെന്ന് ഞങ്ങള്‍ക്ക് തോന്നി. നന്നായൊന്നു വായിച്ചാല്‍ മനസിലാകും ആ ക്ഷണക്കത്ത് ഒരു വെറും ടൂള്‍ മാത്രമാണെന്ന്. ചിത്രത്തിന്റെ കാര്യത്തില്‍ ആ ക്ഷണക്കത്ത് ഒട്ടേറെ സഹായകമായിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താര മനസു തുറന്നത്. ആര്യയുമായി സ്‌ക്രീനിന് പുറത്തുള്ള കെമിസ്ട്രിയെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ചോദിയ്ക്കുമ്പോള്‍ നയന്‍താരയുടെ ഉത്തരം ഇങ്ങനെ- ഞങ്ങളെക്കുറിച്ച് എല്ലാവരും എഴുതുന്ന ഗോസിപ്പുകള്‍ ശരിയാകണമെന്നില്ലല്ലോ. ഒരാണിനും പെണ്ണിനും സുഹൃത്തുക്കള്‍ മാത്രമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് എല്ലാവരും ചിന്തിയ്ക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ സൗഹൃദമല്ലാതെ മറ്റൊന്നുമില്ല. ഞാന്‍ ഒരു ബന്ധമുണ്ടാക്കിയ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുവന്നതേയുള്ളു. ഇപ്പോള്‍ തനിച്ചുള്ള ജീവിതത്തില്‍ ഞാന്‍ തൃപ്തയാണ്. ആര്യയും ഇപ്പോള്‍ തനിച്ച് ജീവിയ്ക്കുന്ന ഒരാളാണ്, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം. ആര്യ അദ്ദേഹത്തിന്റെ സ്‌പേസിലും ഞാന്‍ എന്റെ സ്‌പേസിലും സംതൃപ്തരാണ്-നയന്‍സ് പറയുന്നു.
No comments:
Post a Comment