Tuesday, July 2, 2013
New malyalam movie town to town asif ali gowthami
വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഗൗതമി നായര്‍ മലയാളികളുടെ ഇഷ്ടനടിയായി മാറിയിട്ടുണ്ട്. സെക്കന്റ് ഷോയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗൗതമിയെ പിന്നീട് കണ്ടത് ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലാണ്. രണ്ട് ചിത്രത്തിലും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഗൗതമിയുടെ മൂന്നാമത്തെ ചിത്രം ചാപ്റ്റേര്‍സ് ആയിരുന്നു. ഇപ്പോഴിതാ ഗൗതമി മറ്റൊരു ചിത്രത്തിനായി ഒരുങ്ങുകയാണ്. ആസിഫ് അലി നായകനാകുന്ന ടൗണ്‍ ടു ടൗണ്‍ ആണ് ഗൗതമി നായികയായി എത്തുന്ന അടുത്ത ചിത്രം. നായകനും നായികയും ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേയ്ക്ക് നടത്തുന്ന യാത്രയിലാണ് ചിത്രത്തിന്റെ കഥ സംഭവിയ്ക്കുന്നത്. നവാഗതനായ രജീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു നഴ്സിന്റെ വേഷത്തിലാണ് ഗൗതമി എത്തുന്നത്. പക്ഷേ ഡയമണ്ട് നെക്ലേസിലെ തമിഴത്തിയായ കുസൃതിക്കാരി നഴ്സിന്റെ വേഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ് ഈ ചിത്രത്തിലെ നേഴ്സെന്ന് ഗൗതമി പറയുന്നു. ടൗണ്‍ ടു ടൗണിലെ നഴ്സ് പഠിത്തം കഴിഞ്ഞ് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ്, ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല- ഗൗതമി പറയുന്നു. നേരത്തേ ഏറ്റെടുത്ത മറ്റൊരു ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ ടൗണ്‍ ടു ടൗണിന്റെ ടീമിനൊപ്പം താന്‍ ചേരുമെന്ന് ഗൗതമി പറയുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചും ഒന്നും പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ് താരം.
Subscribe to:
Post Comments (Atom)
No comments:
Post a Comment