Monday, July 8, 2013
new latest malayalam movie tourist home review watch online
മലയാളസിനിമയില്‍ ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ന്യൂ ജനറേഷന്‍ സിനിമയെന്ന വിശേഷണം പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ലെന്നുള്ള രീതിയിലാണ് സിനിമയില്‍ പുതുമകള്‍ പരീക്ഷിക്കപ്പെടുന്നത്. ഇത്തരം പരീക്ഷണവുമായി അടുത്തിടെ തീയേറ്ററുകളിലെത്തിയ ചിത്രമാണ് ടൂറിസ്റ്റ് ഹോം. പത്തുകഥകള്‍ ഒറ്റഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണിത്. പത്തുപേരുടെ തിരക്കഥയിലാണ് ടൂറിസ്റ്റ് ഹോം യാഥാര്‍ത്ഥ്യമായത്. ഒറ്റഷോട്ടില്‍ ഒരുചിത്രമെടുത്തു ഇത്രയും മനോഹരമായി അവതരിപ്പിച്ച അണിയറക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ മറുവാക്കിന് തരമില്ല. സ്റ്റോറി പ്ലോട്ടും വളരെ താല്‍പര്യം ജനിപ്പിക്കുന്നതാണ്. വളരെ ക്ഷമയോടെ ഇരുന്ന് കാണേണ്ടുന്ന ഒരു ചിത്രമാണ് ടൂറിസ്റ്റ് ഹോം. സംവിധായകന്‍ ഷെബിയുടെ രണ്ടാമത്തെ ചിത്രമാണിത്.
No comments:
Post a Comment