മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍
ചരിത്രത്തിലേക്കൊരു അപൂര്‍വ്വ മത്സരക്കാഴ്ചയുമായാണ് മലയാള സിനിമ ഒാഗസ്റ്റില്‍ അങ്കത്തട്ടിലെത്തുക. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും, മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാനും കൊന്പുകോര്‍ക്കുകയാണ്. രഞ്ജിത്തിന്റെ കടല്‍ കന്നൊരു മാത്തുക്കുട്ടിയുമായി മമ്മൂട്ടിയെത്തുന്പോള് സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചിത്രത്തിലൂടെ ദുല്‍ഖറും ഒരേ സമയം തിയറ്ററിലെത്തുകയാണ്. അച്ഛനും മകനും തമ്മിലുളള മത്സരം ഫാന്‍സ് കൂടി ഏറ്റുപിടിക്കുന്നതോടെ മുറുകും. എന്നാല്‍ മലയാള സിനിമാ വ്യവസായത്തെ കിടുകിടെ വിറപ്പിച്ചു കൊണ്ട് അന്യഭാഷാചിത്രങ്ങളുടെ സീസണ് ഒരുങ്ങിയിരിക്കുന്നത് തെല്ലൊരു ആശങ്കയാണ്. തമിഴകത്തു നിന്നും സൂര്യ, വിജയ്, ബി ടൗണില്‍ നിന്നും ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍ എന്നിവരാണ് കേരളത്തിലെ തിയറ്ററുകളെ ഇളക്കിമറിക്കാന്‍ എത്തുന്നത്. വന്പന് ചിത്രങ്ങളുമായി തന്നെയാണ് എല്ലാവരുടെയും വരവ്. മലയാള സിനിമയുടെ സാന്പത്തിക അടിത്തറയെ തകര്‍ത്തു കൊണ്ടുള്ള രണ്ടു മാസത്തിനാണ് തുടക്കമായിരിക്കുന്നത് എന്നു പറയേണ്ടി വരും. സൂര്യയുടെ സിങ്കം 2 എന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം ജൂലൈ അഞ്ചിന് അഞ്ച് തിയറ്റുകളിലാണ് തലസ്ഥാനത്തെത്തുന്നത്. മരിയാന് എന്ന ധനുഷ് ചിത്രം 12ന് എത്തും. രണ്ടു തമിഴ് ചിത്രങ്ങള്‍ ഇൗ മാസം കേരളത്തിലെ തിയറ്ററുകളെ പൂരപ്പറന്പാക്കുമെങ്കില് അടുത്തമാസം കളംപിടിക്കാന്‍ രണ്ടു ബോളിവുഡ് ചിത്രവുമുണ്ട്. ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ഐറ്റം ഡാന്‍സുമായി പ്രിയാമണി എന്നിവര്‍ എത്തുന്ന ഹിന്ദി ചിത്രം ചെന്നൈ എക്സ്പ്രസ് ഓഗസ്റ്റ് ഏഴിന് എത്തും. വിജയ്യുടെ തലൈവ എന്ന തമിഴ് ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് എത്തും. അക്ഷയ്കുമാറിന്റെ ഹിന്ദി ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദുബാരയും അടുത്ത മാസം എത്തും. വിജയ്യുടെ തലൈവയും ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസും നല്ലൊരു വിഭാഗം പ്രേക്ഷകരെ തൂത്തുവാരിക്കൊണ്ടു പോകും എന്നത് മമ്മൂട്ടി - ദുല്‍ഖര്‍ മധുര മത്സരത്തിന് വെല്ലുവിളിയാണ്. അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് പാര യാണെങ്കിലും തിയറ്ററുകള്‍ക്ക് ചാകരയാണ് വരും മാസങ്ങളില്‍.
mammooty and dulqar salman new malayalam movie fighting |

No comments:
Post a Comment