Monday, July 8, 2013
mallu actor indrajith's favorate letter v
അക്കങ്ങളിലും അക്ഷരങ്ങളിലുമെല്ലാം വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. സ്വന്തം വാഹനങ്ങള്‍ക്കായി ഭാഗ്യ നമ്പര്‍ സ്വന്തമാക്കുന്നവര്‍. മക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭാഗ്യാക്ഷരത്തില്ത്തുടങ്ങുന്ന പേരിടുന്നവര്‍ എന്നിങ്ങനെ വിചിത്രമായ ഒട്ടേറെ വിശ്വാസങ്ങള്‍ സൂക്ഷിക്കുന്നവര്‍ ഏറെയുണ്ട്. ചിലച്ചിത്രലോകത്തെ കാര്യമെടുക്കുകയാണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുള്ള വിശ്വാസം കുറച്ചധികമാണെന്ന് കാണാം. പുതിയൊരു ചിത്രമെടുക്കുമ്പോള്‍ ജ്യോതിഷം നോക്കി പേരിടുക. സിനിമയില്‍ ഭാഗ്യം തുണക്കുന്നില്ലെന്ന് തോന്നുമ്പോള്‍ ന്യൂമറോളജി പ്രകാരം പേരില്‍ മാറ്റം വരുത്തുക തുടങ്ങിയ പലകാര്യങ്ങളും ചലച്ചിത്രലോകത്തുള്ളവര് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തും പറയുന്നത് ഇത്തരത്തിലൊരു ലക്കിനെക്കുറിച്ചാണ്. വി എന്ന ഇംഗ്ലീഷ് അക്ഷരമാണ് തന്റെ ഭാഗ്യാക്ഷരമെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇന്ദ്രജിത്ത് ഇതുപറയുന്നത് വെറുതെയല്ല കാര്യങ്ങള്‍ കൃത്യമായി നിരത്തിയാണ് ഇന്ദ്രന് വി ഭാഗ്യാക്ഷരമാണെന്ന് പരയുന്നത്. ഈ അടുത്ത കാലത്ത്, ആമേന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് ഇതിന് കാരണമായി ഇന്ദ്രജിത്ത് ചൂണ്ടിക്കാണിക്കുന്നത്. ഈ മൂന്നു ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇതില്‍ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രങ്ങളും ജനപ്രീതി നേടിയിട്ടുണ്ട്. ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലെ വെട്ടു വിഷ്ണു, ആമേനിലെ ഫാദര്‍ വിന്‍സെന്റ് വട്ടോളി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ടു ജയന് എന്നീ കഥാപാത്രങ്ങളുടെയെല്ലാം പേരുകള്‍ തുടങ്ങുന്നത് വി എന്ന അക്ഷരത്തിലാണ്. ഈ മൂന്ന് ചിത്രങ്ങളിളുമെടുത്താല് അതില്‍ ഏറ്റവും നല്ല കഥാപാത്രമായി ഇന്ദ്രന് പരിഗണിക്കുന്നത് വട്ടു ജയനെത്തുന്നെ. അഭിനയജീവതത്തിലെ ഏറ്റവും നല്ല കഥാപാത്രമായിട്ടാണ് വട്ടു ജയനെ ഇന്ദ്രജിത്ത് കാണുന്നത്. ട്വിറ്ററിലൂടെയാണ് ഈ കഥാപാത്രങ്ങളുടെ പേരെടുത്ത് പറഞ്ഞ് വി തന്റെ ഭാഗ്യാക്ഷരമാകുന്നുവെന്ന കാര്യം ഇന്ദ്രജിത്ത് പറഞ്ഞിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment