Monday, July 8, 2013
Lasagu usaga new latest malayalam movie kavya suresh mallu actress
മലയാളത്തില്‍ അന്യ ഭാഷകളില്‍ നിന്ന് പല നടിമാരും എത്തിയിട്ടുണ്ട്. അവരില്‍ പലരും മലയാളത്തില്‍ തിളങ്ങിയിട്ടുമുണ്ട്.. ചിലര്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് വിടപറയുന്നവരാണ്. പലര്‍ക്കും മലയാളത്തില്‍ അഭിനയിക്കുന്നതിന് പ്രയാസമായി നില്‍ക്കുന്നത് ഭാഷയാണ്. എന്തായാലും മലയാളത്തില്‍ ഒരു പുതിയ നായിക കൂടി എത്തിയിരിക്കുന്നു. ലസാഗു ഉസാഘ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് കാവ്യ സുരേഷ്. ക്ളാസിക്കല്‍ ഡാന്‍സറാണ് കാവ്യ. നവാഗതനായ കിച്ചു ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യും ഗണപതിയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ഷാജി ചന്ദനത്തോപ്പാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. മൂവി മാജിക്കിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസും, പ്രവീണ്‍ വേണുഗോപാലുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്ര എന്ന ചിത്രത്തിലൂടെയാണ് ഗണപതി മലയാള സിനിമയില്‍ എത്തുന്നത് .ഈ ചിത്രത്തില്‍ 'പാലും പഴവും കൈകളിലേന്തി'എന്ന പാട്ട് പാടി നടക്കുന്ന തമിഴ് പയ്യന്റെ വേഷമാണ് ഗണപതി ചെയ്തത്.പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലും അഭിനിച്ചു. പത്മ സൂര്യ മലയാളിക്ക് പരിചിതനായ നടനാണ്. ഐജി എന്ന ചിത്രത്തിലും ഡാഡി കൂള്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഡാഡി കൂളില്‍ ശ്രീകാന്ത് എന്ന ക്രിക്കറ്ററുടെ വേഷമാണ് പത്മസൂര്യ ചെയ്തത്.ഗണപതിയേയും പത്മസൂര്യയെയും കൂടാതെ സത്താര്‍ രവീണ്‍, ഗീത വിജയ, മോളി ആന്റി എന്നിവരും ചിത്രത്തിലുണ്ട്.
No comments:
Post a Comment