Friday, July 5, 2013

kerala solar scam malayalam actress shalu menon arrest south indian actress

സോളാര്‍ തട്ടിപ്പ്: ശാലു മേനോനും കുടുങ്ങി
salumenon

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സീരിയല്‍ താരം ശാലു മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി പൊലീസ് ശാലുവിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ശാലുവിനെ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുത്തേക്ക് കൊണ്ടു പോയി. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാലുവിനെ ചോദ്യം ചെയ്യുക. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുരാധാകൃഷ്ണനെ രക്ഷപ്പെടാന്‍ ശാലു സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടിയെ അറസ്റ്റ് ചെയ്തത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ശാലു മേനോന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതായും ചൂണ്ടിക്കാട്ടിക്കൊണ്ട് തൃശ്ശൂര്‍ സ്വദേശിയായ റഫീഖ് അലിയാണ് കോടതിയെ സമീപിച്ചത്. 75 ലക്ഷം രൂപയാണ് ടീം സോളാര്‍ തട്ടിയതെന്നും അതില്‍ 25 ലക്ഷം വാങ്ങിയത് ശാലുവും ബിജുവും ചേര്‍ന്നാണെന്നാണ് റഫീഖ് പരാതിയില്‍ പറയുന്നു

No comments:

Post a Comment