Sunday, July 7, 2013

ചന്ദ്രന് ഒരു ഇരട്ട സഹോദരന്‍ കൂടി ഉണ്ടായിരുന്നെന്ന്

ചന്ദ്രന് ഒരു ഇരട്ട സഹോദരന്‍ കൂടി ഉണ്ടായിരുന്നെന്ന്




ലണ്ടന്‍ • ചന്ദ്രനു പണ്ടുകാലത്ത് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ടായിരുന്നെന്ന വാദവുമായി സാന്‍റാക്രൂസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ പ്രഫ.എറിക് ആസ്പര്‍ഗ് രംഗത്ത്. രണ്ടു ചന്ദ്രന്മാരില്‍ അവശേഷിക്കുന്ന ഒന്നിനെയാണ് നാം ഇന്നു കാണുന്നതെന്നും ആദ്യമുണ്ടായിരുന്ന മറ്റൊരു ചന്ദ്രന് ഏതാനും ദശലക്ഷ വര്‍ഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറയുന്നു. ഇന്നു കാണുന്ന ചന്ദ്രനില്‍ പൂര്‍വ ചന്ദ്രന്‍റെ ശേഷിപ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിചേ്ചര്‍ത്തു. ചന്ദ്രനിലെ അഗാധഗര്‍ത്തങ്ങളും പര്‍വതങ്ങളും അതിനുദാഹരണമാണത്രേ. മുന്പുണ്ടായിരുന്ന ചന്ദ്രനും ഭൂമിയെ ഇതേ വേഗത്തിലും അകലത്തിലും ഭ്രമണം ചെയ്തിരിക്കാം എന്നാണ് എറിക് ആസ്പര്‍ഗിന്‍റെ നിഗമനം. സൗരയൂഥത്തില്‍ മുന്പുണ്ടായിരുന്ന ഇരുപതോളം ഗ്രഹങ്ങളില്‍ എട്ടെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. സെപ്റ്റംബറില്‍ ലണ്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ തന്‍റെ പുതിയ കണ്ടെത്തല്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആസ്പര്‍ഗ്.

No comments:

Post a Comment