Thursday, July 11, 2013

ആത്മഹത്യയ്ക്കു മുന്‍പ് ജിയ മദ്യപിച്ചു

ആത്മഹത്യയ്ക്കു മുന്‍പ് ജിയ മദ്യപിച്ചു


നടി ജിയാഖാന്‍ ആത്മഹത്യയ്ക്കു മുന്‍പു മദ്യപിച്ചിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് ടെസ്റ്റ് നടത്തിയ കലിന ഫോറന്‍സിക് ലബോറട്ടറിയുടെ ഡയറക്ടര്‍ എം കെ മാല്‍വെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

റിപ്പോര്‍ട്ട് പൊലീസിനു കൈമാറിയെന്നു പറഞ്ഞ മാല്‍വെ വിശദാശംങ്ങള്‍ പറയാന്‍ തയാറായില്ല. കഴിഞ്ഞ ജൂണ്‍ മാസം ആണ് ജിയാഖാനെ ജൂഹൂവിലെ സ്വന്തം ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കു മുന്പ് കാമുകന്‍ സൂരജ് പാഞ്ചോളിയുമായി ജിയാ വഴക്കിലേര്‍പ്പെട്ടു. ജിയയുടെ ആത്മഹത്യക്കുറിപ്പ് സാഹചര്യതെളിവായി സ്വീകരിച്ച് പൊലീസ് സൂരജിനെതിരെ കേസെടുത്തു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സൂരജിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

No comments:

Post a Comment