Tuesday, March 11, 2014

mohan lam mammootty kamal hasan in new latest malayalam movie




കമലും മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാര്‍


ട്വന്‍റി20 എന്ന മെഗാഹിറ്റിന് രണ്ടാം ഭാഗമൊരുക്കാന്‍ ദിലീപ് തയ്യാറെടുക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും നായകന്‍‌മാരാകും. ദിലീപും സുപ്രധാന വേഷത്തിലെത്തും. കമല്‍ഹാസന്‍റേതാണ് കഥ. ഈ പ്രൊജക്ടിന് പ്രാരംഭ രൂപമാ‍യതായി റിപ്പോര്‍ട്ട്.

എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥ, സംവിധാനം ഇവ ആരാണെന്ന കാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ജോഷിയായിരിക്കില്ല ഈ ചിത്രത്തിന്‍റെ സംവിധാനമെന്നാണ് സൂചന. അതുപോലെ ഉദയകൃഷ്ണയും സിബി കെ തോമസും ഈ സിനിമയുടെ രചയിതാക്കളായി ഉണ്ടാകില്ല. മമ്മൂട്ടിയും മോഹന്‍ലാലും കമലും പ്രൊജക്ടിന് പച്ചക്കൊടി കാണിച്ചതായാണ് വിവരം.

ഒരു അടിപൊളി ത്രില്ലറിന് തന്നെയാണ് ടീം ശ്രമിക്കുന്നത്. നിര്‍മ്മാണരംഗത്തേക്ക് കൂടുതല്‍ സജീവമാകുന്നതിന്‍റെ ഭാഗമായാണ് ദിലീപ് ഈ പ്രൊജക്ട് ഒരുക്കുന്നതെന്നാണ് സൂചന.

2008 നവംബര്‍ അഞ്ചിന് റിലീസായ ട്വന്‍റി20യുടെ നിര്‍മ്മാണച്ചെലവ് ഏഴുകോടി രൂപയായിരുന്നു. ചിത്രം 33 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

No comments:

Post a Comment