Sunday, March 30, 2014

ആ ഏഴു കള്ളന്മാരില്‍ ഒരാള്‍ ഫഹദ്




ആ ഏഴു കള്ളന്മാരില്‍ ഒരാള്‍ ഫഹദ്


നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു കള്ളന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏഴ് കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് സ്പ്തശ്രീ തസ്‌കരാ എന്നാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ഇപ്പോള്‍ കേള്‍ക്കുന്നു ആ ഏഴ് കള്ളന്മാരില്‍ ഒരാള്‍ യുവതാരം ഫഹദ് ഫാസിലാണെന്ന്.


നോര്‍ത്ത് 24 കാതത്തില്‍ ഫഹദിനെ വളരെ വ്യത്യസ്തനായി അവതരിപ്പിച്ച സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍. സാമ്പത്തിക നേട്ടത്തിനൊപ്പം നിരൂപക പ്രശംസകളും നേടിയ ചിത്രമായിരുന്നു ഫഹദ് ഫാസില്‍- അനില്‍ രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന നോര്‍ത്ത് 24 കാതം. ഒരു ആക്ഷേപ ഹാസ്യ ചത്രമൊരുക്കാനാണ് സപ്തശ്രീ തസ്‌കരയിലൂടെ അനില്‍ രാധാകൃഷ്ണന്റെ ശ്രമം. എല്ലാവരും കണ്ണടച്ചു കളയുന്ന ചില കാഴ്ചകളിലേക്ക് ചിലര്‍ കണ്ണുതുറന്നു പിടിക്കാന്‍ ശ്രമിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളാണ് സപ്തമശ്രീ തസ്‌കരാ പറയുന്നത്. ഫഹദിനെയും പൃഥ്വിയെയും കൂടാതെ ആസിഫ് അലി, നെടുമുടിവേണു,


സൈജുകുറുപ്പ്, ശ്രീനാഥ്ഭാസി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നറിയുന്നു. നോര്‍ത്ത് 24 കാതത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ പിന്നണിയിലും. ഓഷ്യന്‍സ് എലവന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് ചിത്രവുമായി സപ്തശ്രീ തസ്‌കരായ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment