Wednesday, January 1, 2014

mohanlal new latest malayalam movie g for gold





അടുത്തിടെ നെടുമ്പാശ്ശേരിയില്‍ നിന്ന് സ്വര്‍ണക്കടത്തുകാരെ പിടികൂടിയപ്പോള്‍ എല്ലാവര്‍ക്കും പറയാന്‍ ഏതെങ്കിലുമൊരു സിനിമാ നടന്റെയോ നടിയുടെയോ പേരുണ്ടായിരുന്നു. അതുകൊണ്ട് സ്വര്‍ണക്കടത്തെന്നും സിനിമയെന്നും പറയുമ്പോള്‍ ആദ്യം എല്ലാരും ഒന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ആരും പേടിക്കണ്ട. മോഹന്‍ലാലിന് ഒരു സ്വര്‍മക്കടത്തുമായും ബന്ധമില്ല. പക്ഷെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തില്‍ ഒരു സ്വര്‍ണക്കടത്തുകാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ സ്വര്‍ണക്കടത്തുകാരനായെത്തുന്നത്. ജി ഫോണ്‍ ഗോള്‍ഡ് എന്നാണ് സിനിമയുടെ പേര്. തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒത്തിരി റൂമറുകള്‍ക്ക് വഴിയൊരുക്കിയതാണ് ഈ രഞ്ജിത്ത് - മോഹന്‍ലാല്‍ ചിത്രം. ആദ്യം കേട്ടത് മാന്‍ ഫ്രൈഡേ എന്നാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു. എന്നാല്‍ പിന്നീട് വിശദീകരണവുമായി രഞ്ജിത്ത് രംഗത്ത് വന്നതോടെ പേരിടാത്ത ചിത്രമെന്ന വിശേഷണമായി.

പിന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട് മഞ്ജുവാര്യരുടെ തിരിച്ചുവരവിന് വേദിയൊരുങ്ങുന്ന രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രമെന്നായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ അതില്‍ മഞ്ജുവിന് കഥാപാത്രമില്ല. അപ്പോഴുമെത്തി വിശദീകരണവുമായി സംവിധായകന്‍. മോഹന്‍ലാലിനെയും മഞ്ജുവിനെയും ജോഡികളാക്കി ഒരുക്കുന്ന ചിത്രം ഇതല്ല. ഇത് വെറെ, അത് വേറെ. ഒടുവില്‍ അക്കാര്യവും വ്യക്തമായതിന് ശേഷം ഇപ്പോഴാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.

എന്തൊക്കെയായാലും ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. പേരും നല്‍കി. ഇനി അധികം വൈകാതെ ചിത്രീകരണം ആരംഭിക്കും. സിദ്ദിക്കാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. അതും ഇരട്ട വേഷത്തില്‍.










No comments:

Post a Comment