Thursday, January 30, 2014

ഫഹദ് ഫാസില്‍ നിത്യമേനോന് പ്രപ്പോസല്‍ വച്ചു



ഫഹദ് ഫാസില്‍ നിത്യാ മേനോനോട് പ്രപ്പോസല്‍ വച്ചു, ഒരു വാച്ച് സമ്മാനമായി നല്‍കി ! നസ്‌റിയ നസീമുമായി ഫഹദ് ഫാസിലിന് വിവാഹമുറപ്പിച്ചതാണ് ഇപ്പോള്‍ സിനിമാ ലോകത്തു നിന്നുള്ള സന്തോഷ വാര്‍ത്ത. ഇതിനിടയില്‍ ഫഹദിന്റെ മറ്റൊരു താരവുമായി ചേര്‍ത്തുവച്ച് അപവാദം പ്രചരിപ്പിക്കുന്നത് തെറ്റല്ലേ എന്ന് ചോദിക്കാന്‍ വരുന്നവര്‍ ആദ്യം ഈ വാര്‍ത്ത തീര്‍ത്തും വായിക്കുക.


ഫഹദ് ഫാസില്‍ നിത്യാ മേനോനന് പ്രപ്പോസല്‍ വച്ചതും താരത്തിന് വാച്ച് സമ്മാനം നല്‍കിയതും സത്യം തന്നെ. പക്ഷെ യഥാര്‍ത്ഥ ജീവിതത്തിലല്ലെന്ന് മാത്രം. ടൈറ്റന്‍ വാച്ച് പരസ്ത്തിലെ ചില രംഗങ്ങളാണ് ഇത്തരത്തില്‍ പര്യവസാനിച്ചത്.

ഫഹദ് ഫാസിലും നിത്യ മേനോനും സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പിക്‌നിക് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പാചകം ചെയ്തും സംസാരിച്ചും ചിരിച്ചും കളിച്ചും എല്ലാവരും ആഘോഷിക്കുന്നതിനിടെ ഫഹദ് നിത്യയുടെ അടുത്ത് വന്ന് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറയുന്നു. പറയുന്നത് നല്ലതാണോ ചീത്തയാണോ എന്ന നിത്യയുടെ ചോദ്യത്തിന് നല്ലതാണെന്ന് ഫഹദ് മറുപടി നല്‍കുന്നു.


ഫഹദ് കാര്യം പറയാന്‍ ഭാവിയ്ക്കുമ്പോഴേക്കും കൂട്ടുകാര്‍ നിത്യയെ വിളിച്ചുകൊണ്ടുപോകുന്നു. ഭക്ഷണത്തിന്റെ സമയം എല്ലാവരും ഒന്നിച്ചിരിക്കുമ്പോള്‍ ഫഹദ് നിത്യയ്ക്കരികില്‍ വന്നിരിക്കുന്നു. സ്വകാര്യമായി നേരത്തെ പറഞ്ഞതിന്റെ ബാക്കി നിത്യ തിരക്കി. എന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു ഫഹദിന്റെ ചോദ്യം. തുടര്‍ന്ന് വാച്ച് സമ്മാനമായി നല്‍കുന്നു. ഇങ്ങനെയാണ് പുതിയ പരസ്യം.


എന്തായലും സംഭവം കേട്ട് നസ്‌റിയയും ആരാധകരും ഞെട്ടിയില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മൂവരും. നിത്യയെയും ഫഹദിനെയും നസ്‌റിയെയും കൂടാതെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഇഷ തല്‍വാറും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

No comments:

Post a Comment